കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ത്രണ്ടോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്; രാജ്യദ്രോഹ കുറ്റം, റെയിഡിൽ പിടിച്ചെടുത്തത്...

Google Oneindia Malayalam News

പകൂർ: പന്ത്രണ്ടോളം പോപ്പുലർ ഫ്രണ്ട് പ്രവര്‌ത്തകര്‌തക്കെതിരെ കേസ്. രജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആഗോള ഭീകര സംഘടനായായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാർഖണ്ഡ് സർക്കാര്‌ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ഫെബ്രുവരി 22നായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ഓഫീസുകളിൽ റെയിഡും ആരംഭിച്ചിരുന്നു.

ചന്ദ്രപ്പട ഗ്രാമത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പോലീസ് നടത്തിയ റെയിഡിൽ പോപ്പുലർ ഫ്രണ്ടിന്റെ പതാകകൾ, ഫയലുകൾ, ബാനറുകൾ, സിഡികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്നാണ് പാക്കൂർ ജില്ലയിലെ മുസഫിൽ പോലീസ് പന്ത്രണ്ടോളം വരുന്ന പോപ്പുലര്‌ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കണ്ടാലറിയുന്നവർക്കെതിരെയും കേസ്

കണ്ടാലറിയുന്നവർക്കെതിരെയും കേസ്

പന്ത്രണ്ട് പേരെ കൂടാതെ പകൂർ ജില്ലയിലെ കണ്ടാലറിയാവുന്ന അറുപതോളം പോപ്പുലര്‌ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ ബാഹുദ്, അബ്ധുൾ ഹസൻ, ഹബീബുൾ റഹ്മാൻ, ഷമീം അക്തർ എന്നിവരടക്കമുള്ള പന്ത്രണ്ടോളം പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജാർഖണ്ഡിലെ നിരോധനം

ജാർഖണ്ഡിലെ നിരോധനം

ജാര്‍ഖണ്ഡില്‍ സജീവ സാന്നിധ്യമാണ് പോപുലര്‍ ഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന് ബിജെപി നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ സർക്കാർ നിരോധിച്ചത്. ഭീകര സംഘടനയായ ഐസിസുമായി ബന്ധം ആരോപിച്ചായിരുന്നു നിരോധനം.

പാകൂർ ജില്ലയിൽ പ്രവർത്തനമ സജീവം

പാകൂർ ജില്ലയിൽ പ്രവർത്തനമ സജീവം

ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമാണ്. എന്നാല്‍ ജാര്‍ഖണ്ഡിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയല്ല നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നിരോധനം ജാർഖണ്ഡിൽ മാത്രം

നിരോധനം ജാർഖണ്ഡിൽ മാത്രം

1908ലെ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നിരോധനമായതിനാല്‍ ജാര്‍ഖണ്ഡില്‍ മാത്രമേ നിരോധനം നിലനില്‍ക്കൂ. മറ്റു സംസ്ഥാനങ്ങളില്‍ ഇതുവരെ പോപുലര്‍ ഫ്രണ്ടിനെതിരേ നടപടിയെടുത്തിട്ടില്ല.

രൂപീകരിച്ചത് കേരളത്തിൽ

രൂപീകരിച്ചത് കേരളത്തിൽ

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പോപുലര്‍ ഫ്രണ്ട് സജീവമായി പ്രവര്‍ത്തിക്കുന്നത്. നിരോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലായിരുന്നു പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചത്.

സ്ഥാപന ദിനത്തിൽ ആഘോഷം

സ്ഥാപന ദിനത്തിൽ ആഘോഷം

ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്‌കൂള്‍ ചലോ പദ്ധതി പോപുലര്‍ ഫ്രണ്ട് നടത്തിയിരുന്നു. സ്ഥാപന ദിനത്തിൽ ഇവിടെ സംഘടന ആഘോഷം നടത്തുകയും ചെയെതിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് പോസ്റ്ററുകളും മറ്റും നീക്കം ചെയ്യുകായിരുന്നു.

നിരോധിക്കാൻ കേരളവും ആവശ്യപ്പെട്ടു

നിരോധിക്കാൻ കേരളവും ആവശ്യപ്പെട്ടു

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെന്ന വിവരം പ്രമുഖ ദേശീയ മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഐസിസ് ബന്ധവും സമീപകാലത്ത് കേരളത്തിലുണ്ടായ വിവിധ കേസുകളും ചൂണ്ടിക്കാട്ടി കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ റോയുടെയും വിവിധ അന്വേഷണ ഏജൻസി തലവന്മാരുടെയും യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ച് 20 മിനിറ്റ് നീണ്ട പവർപോയിന്റ് പ്രസന്‍റേഷൻ നടത്തിയതായും വിവരങ്ങൾ പുറത്തു വന്നിരുന്നു.

നിരോധിച്ചാൽ മറ്റൊരു സംഘടന

നിരോധിച്ചാൽ മറ്റൊരു സംഘടന

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ മറ്റൊരു പേരിൽ അതേരൂപത്തിൽ ഒരുസംഘടന രൂപപ്പെടും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നീക്കങ്ങൾകൊണ്ടും കാര്യമുണ്ടാകില്ല.

ആർഎസ്എസിനെയും നിരോധിക്കണം

ആർഎസ്എസിനെയും നിരോധിക്കണം

കോടതിയിൽ നിരോധന നിലപാട് തള്ളിപ്പോവാനും സാധ്യതയുണ്ട്. ആർഎസ്എസിനെതിരെയും ഇത്തരം ആരോപണങ്ങളുള്ളതിനാൽ നിരോധിക്കുകയെങ്കിൽ ഇരുസംഘടനകളെയും നിരോധിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിലപാട്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച് ചോദ്യപേപ്പർ തയ്യാറാക്കിയെന്ന സംഭവത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ ജോസഫിന്‍റെ കൈവെട്ടിയതോടെയാണ് എൻഡിഎഫും പോപ്പുലർ ഫ്രണ്ടും വിവാദത്തിൽപ്പെട്ടത്. ഈ സംഘടനയുടെ സജീവ പ്രവർത്തകരാണ് കേസിൽ ഉൾപ്പെട്ടത്.

ആർഎസ്എസിന് ഭയം

ആർഎസ്എസിന് ഭയം

കേരളത്തിൽ ജന്മം കൊണ്ട് ചുരുങ്ങിയ കാലയളവിൽ രാജ്യമൊന്നാകെ വ്യാപിച്ച പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയിൽ ആർഎസ്എസ് നേതൃത്വം കടുത്ത ആശങ്കയിലാണ്. പോപ്പുലർ ഫ്രണ്ടിന്റെ മറവിൽ രൂപപ്പെടുത്തുന്ന പ്രതിരോധ സംഘം വളരുന്നത് തങ്ങളുടെ അപ്രമാധിത്യത്തിന് കോട്ടമുണ്ടാക്കുമെന്നും അതിക്രമങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിയുണ്ടാവാമെന്നതുമാണ് ഇത്തരം സംഘടനകളുടെ ആശങ്ക.

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചു; ഐസിസ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്, സര്‍ക്കാര്‍ പ്രസ്താവന ഇറക്കിപോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചു; ഐസിസ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്, സര്‍ക്കാര്‍ പ്രസ്താവന ഇറക്കി

കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖകുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖ

English summary
Case against over 12 Popular front activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X