പെരുമ്പാമ്പും മുതലയേയും കാണിച്ച് മോദിക്ക് ഭീഷണി, പിന്നാലെ പാക് ഗായികക്ക് കുരുക്ക്
ശ്രീനഗര്‍: കാശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി ഉയര്‍ത്തിയ പാകിസ്താനി പോപ് താരത്തിനെതിരെ നിയമനടപടി. തന്‍റെ ബ്യൂട്ടി സലൂണില്‍ അനധികൃതമായി മൃഗങ്ങളെ വളര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാകിസ്താനി പോപ് താരമായ റാബി പിര്‍സാദ രംഗത്തെത്തിയത്. നാല് പെരുമ്പാമ്പുകളും മറ്റ് പാമ്പുകളും മുതലകളുമെല്ലാം ഉപയോഗിച്ചായിരുന്നു റാബിയുടെ ഭീഷണി. ഇവരുടെ ഭീഷണി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
താന്‍ ഒരു കാശ്മീരി യുവതിയാണ്. ഇവയെല്ലാം മോദിക്കുള്ള സമ്മാനങ്ങളാണ്. കാശ്മീരികള്‍ക്ക് വേണ്ട പരിഗണിന നല്‍കാത്ത താങ്കള്‍ക്കായി തയ്യാറാക്കിയതാണിത്. മരിച്ച് നരകത്തില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്നും റാബി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം ഇവരുടെ വീഡിയോ ഒരു സ്വാകര്യ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതോടെയാണ് അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് റാബിക്കെതിരെ പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം നടപടിക്ക് ഒരുങ്ങുന്നത്.
യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്












Click it and Unblock the Notifications