Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജിഎഫ് 2വിലെ ഗാനം ഉപയോഗിച്ച് ഭാരത് ജോഡോ യാത്ര വീഡിയോ, രാഹുൽ ഗാന്ധിക്കെതിരെ കേസ്

ദില്ലി: സൂപ്പര്‍ ഹിറ്റ് കന്നട ചിത്രമായ കെജിഎഫ് 2വിലെ ഗാനം ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബെംഗളൂരു ആസ്ഥാനമായിട്ടുളള മ്യൂസിക് കമ്പനിയായ എംആര്‍ടി മ്യൂസിക് ആണ് രാഹുല്‍ ഗാന്ധി, സുപ്രിയ ശ്രിനാദെ, ജയറാം രമേഷ് എന്നിവര്‍ക്കെതിരെ കോപ്പി റൈറ്റ് നിയമം ലംഘിച്ചതിന് കേസ് കൊടുത്തിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ കെജിഎഫ് 2ലെ ഗാനങ്ങളുടെ ഹിന്ദി കോപ്പി റൈറ്റ് അവകാശം സ്വന്തമാക്കാന്‍ തങ്ങള്‍ വലിയ തുകയാണ് മുടക്കിയത് എന്ന് എംആര്‍ടി മ്യൂസിക് തങ്ങളുടെ പരാതിയില്‍ പറയുന്നു. ഈ പാട്ടുകള്‍ തങ്ങളുടെ അനുവാദം കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന് വേണ്ടിയുളള വീഡിയോകളുണ്ടാക്കി എന്നാണ് കമ്പനിയുടെ ആരോപണം. പരാതിയെ തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

rahul gandhi

ഐപിസി 403, 465, 120, 34 വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 66ാം വകുപ്പ് പ്രകാരവും കോപ്പി റൈറ്റ്‌സ് നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. എംആര്‍ടി മ്യൂസികിന് കോപി റൈറ്റ് അവകാശമുളള സംഗീതം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് എന്ന് കമ്പനിയുടെ അഭിഭാഷകനായ നരസിംഹന്‍ സമ്പത്ത് പ്രതികരിച്ചു.

കെജിഎഫ് ചാപ്റ്റര്‍ 2 ഹിന്ദി പതിപ്പിലെ ഗാനം നിയവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് അതുപയോഗിച്ച് കോണ്‍ഗ്രസ് വീഡിയോ നിര്‍മ്മിക്കുകയും അത് തങ്ങളുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഭാരത് ജോഡോ യാത്രയുടെ ലോഗോ ആ വീഡിയോയില്‍ വെച്ച് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും നരസിംഹന്‍ സമ്പത്ത് പറയുന്നു.സാധാരണക്കാരുടേയും ബിസ്സിനസ്സുകളുടേയും അടക്കം അവകാശങ്ങള്‍ സംരക്ഷിക്കാനുളള നിയമനിര്‍മ്മാണത്തിനും ഭരണത്തിനും വേണ്ടി നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ ഇത്തരത്തില്‍ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ സ്വന്തമായത് പകര്‍പ്പാവകാശം ലംഘിച്ച് ഉപയോഗിക്കുന്നതിലൂടെ കോണ്‍ഗ്രസ് രാജ്യത്തെ നിയമങ്ങളെ വില കല്‍പ്പിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത് എന്നും മ്യൂസിക് കമ്പനി പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+