സ്ത്രീവിരുദ്ധ പരാമർശം; രാജ് മോഹൻ ഉണ്ണിത്താനെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ കേസെടുത്തു. ഈസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിന്റെ സഹോദരൻ പി എ വർഗീസാണ് രാജ് മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയത്.
തന്റെ അമ്മയെ അപമാനിക്കുന്ന തരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കോൺഗ്രസ് പൊതുയോഗത്തിൽ വെച്ചായിരുന്നു പരാമർശം. ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മണ്ഡലം പ്രസിഡന്റിന് ചിറ്റാരിക്കൽ കോൺഗ്രസ് സ്വീകരണം നൽകിയിരുന്നു.

സ്വീകരണ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ തന്റെ മാതാവിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് പരാതി. ഹെസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications