മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, രവീണ ടണ്ഡൻ, ഫറാ ഖാൻ, ഭാരതി സിംഗ് എന്നിവർക്കെതിരെ കേസ്
അമൃത്സർ: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് താരം രവീണ ടണ്ഡൻ, സംവിധായക ഫറാ ഖാൻ, ടെലവിഷൻ അവതാരക ഭാരതി സിംഗ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഒരു ടെലവിഷൻ ഷോയിൽ ക്രിസ്തു മതത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഇവർക്കെതിരെ പരാതി ലഭിച്ചിരുന്നു.
പഞ്ചാബിലെ അഞ്ജല പോലീസിലാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഐപിസി സെക്ഷൻ 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആഞ്ജല ബ്ലോക്ക് ക്രിസ്ത്യൻ ഫ്രണ്ട് അധ്യക്ഷൻ സോനു ജാഫർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യേശുക്രിസ്തുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും മതവിശ്വാസത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണം.

ക്രിസ്തുമസ് ദിനത്തിലാണ് പരിപാടി സംപ്രേഷണം ചെയ്തത്. പരാതിയോടൊപ്പം ടിവി പരിപാടിയുടെ വീഡിയോയും സമർപ്പിച്ചിട്ടുണ്ട്. പരാതിയന്മേൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്സർ റൂറൽ എസ്പി വീക്രം ജീത് ദഗ്ഗൽ വ്യക്തമാക്കി.












Click it and Unblock the Notifications