കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കെതിരായ കൊലവിളി! ചന്ദ്രാവത്തിനെതിരെ കേസ്

കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിനാണ് കേസെടുത്തത്. ഉജ്ജയിനി പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം

  • By Gowthamy
Google Oneindia Malayalam News

ഉജ്ജയിനി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ഉജ്ജയിനിയിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനതിരെ കേസെടുത്തു. കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിനാണ് കേസെടുത്തത്. ഉജ്ജയിനി പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി ഇനാം നല്‍കുമെന്ന് പറഞ്ഞ ചന്ദ്രാവതിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സിപിഎമ്മിനെതിരെ ഉജ്ജയിനിയില്‍ നടത്തിയ പരിപാടിയിലാണ് ചന്ദ്രാവത് വിവാദ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ചന്ദ്രാവതിനെ ആര്‍എസ്എസ് പുറത്താക്കിയിരുന്നു.

chandravath

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിനുള്ള സങ്കടം കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നാണ് ചന്ദ്രാവത് പിന്നീട് പറഞ്ഞത്. പരാമര്‍ശത്തില്‍ ചന്ദ്രാവത് മാപ്പ് പറയുകയും ചെയ്തിരുന്നു.

English summary
threat against pinrayi vijayan. case agaist rss leader kunthan chandravath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X