റോഡില്‍ മര്‍ദ്ദനം; സല്മാന് ഖാന്റെ ബോഡിഗാര്‍ഡിനെ പോലീസ് ചോദ്യം ചെയ്തു
അതര്‍ ഗുലാം അന്‍സാരി എന്നയാളെയും രണ്ട് സുഹൃത്തുക്കളെയും മര്‍ദ്ദിച്ച കേസിലാണ് ചോദ്യം ചെയ്യല്‍.
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെ ബോഡിഗാര്‍ഡ് ഷേര എന്നറിയപ്പെടുന്ന ഗുര്‍മീത് സിങ്ങിനെ പോലീസ് ചോദ്യം ചെയ്തു. റോഡില്‍വെച്ച് മൂന്ന് യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ഷേരയെ പോലീസ് ചോദ്യം ചെയ്തു. അതര്‍ ഗുലാം അന്‍സാരി എന്നയാളെയും രണ്ട് സുഹൃത്തുക്കളെയും മര്‍ദ്ദിച്ച കേസിലാണ് ചോദ്യം ചെയ്യല്‍.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. മുംബൈയിലെ ഇന്ത്യന്‍ ഓയില്‍ നഗര്‍ ലിങ്ക് റോഡില്‍ വെച്ച് കഴിഞ്ഞദിവസമായിരുന്നു സംഭവം. അന്‍സാരി അജയ് ഭായ് എന്നയാളുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷേരയെ കാണുന്നത്. അന്‍സാരി ഇക്കാര്യം അയജ് ഭായിയയോട് പറയുന്നു.

ഉടന്‍ ഷേരയ്ക്ക് ഫോണ്‍ കൈമാറാന്‍ അന്‍സാരി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അന്‍സാരി ഫോണില്‍ ഷേരയെ അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്തതായി പറയുന്നു. ഷേര തിരിച്ചും മറുപടി പറഞ്ഞതോടെ ഫോണ്‍ കട്ടാവുകയും പിന്നീട് സ്ഥലത്ത് വാക് തര്‍ക്കവും കൈയ്യാങ്കളിയും നടക്കുകയായിരുന്നു.
ഷേര ഉടന്‍ പിസ്റ്റള്‍ പുറത്തെടുത്തതായി അന്‍സാരി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തോക്കു കാട്ടി ഭീഷണിപ്പെടുത്തി പിന്നീട് അന്‍സാരിയെയും ഒപ്പമുണ്ടായിരുന്നവരെയും മര്‍ദ്ദിക്കുകയും ചെയ്തു. കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം അന്‍സാരിയും സംഘവും ഡിഎന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഷേരയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications