കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവദാസി പ്രയോഗം തിരിച്ചടിയായി, വൈരമുത്തു കുരുക്കില്‍

ദിനമണി പത്രം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ് വൈരമുത്തു ആണ്ടാള്‍ ദേവദാസിയാണെന്ന് വിശേഷിപ്പിച്ചത്

  • By Vaisakhan
Google Oneindia Malayalam News

രാജപാളയം: ഹിന്ദു ദേവത ആണ്ടാളിനെ ദേവദാസിയാക്കിയെന്ന് വിശേഷിപ്പിച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു വിവാദത്തില്‍. അദ്ദേഹത്തിനെതിരെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദിനമണി പത്രം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ് വൈരമുത്തു ആണ്ടാള്‍ ദേവദാസിയാണെന്ന് വിശേഷിപ്പിച്ചത്. സുഭാഷ് ചന്ദ്ര മാലിക്കിന്റെ പ്രശസ്തമായ പുസ്തകത്തില്‍ ശ്രീരംഗം ക്ഷേത്രത്തില്‍ ആണ്ടാള്‍ ജീവിച്ചു മരിച്ചു എന്ന് പറയുന്നുണ്ട്. ഇത് പരാമര്‍ശിച്ചതാണ് വൈരമുത്തുവിന് തിരിച്ചടിയായത്.

1

പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നേരത്തെ വൈരമുത്തുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. അദ്ദേഹം രചനകള്‍ കത്തിക്കുകയും ചെയ്തിരുന്നു. വിവാദത്തെ തുടര്‍ന്ന് വൈരമുത്തു മാപ്പുപറഞ്ഞിരുന്നു. ആണ്ടാളിന്റെ ഭക്തര്‍ എന്റെ പരാമര്‍ശത്തെ അംഗീകരിക്കില്ല. എന്നാല്‍ പുരുഷാധിപത്യവും തുല്യതയില്ലാത്തതുമായ സമൂഹത്തിനെയും എതിര്‍ക്കുന്നവര്‍ക്ക് താന്‍ പറഞ്ഞതിന്റെ അര്‍ഥമെന്താണെന്ന് മനസിലാവുമെന്ന് വൈരമുത്തു പറഞ്ഞു.

2

ആണ്ടാളിന്റെ സംഭാവനകളെയും ജീവിതത്തെയും പ്രകീര്‍ത്തിക്കുകയായിരുന്നു ആ പ്രസ്താവനയിലൂടെ. ദേവദാസി എന്ന് പറഞ്ഞാല്‍ വേശ്യ എന്നല്ല. ദൈവത്തിന്റെ പരിചാരിക എന്നാണ്. അത് ദൈവത്തിന് നല്‍കുന്ന ഏറ്റവും വലിയ സേവനമാണ്. ആണ്ടാള്‍ അവരുടെ ജീവിതം ദൈവത്തിന് വേണ്ടി സമര്‍പ്പിച്ചതാണ്. ഇതിന് ചരിത്രപരമായി തെളിവുകളുണ്ട്. അത് മനസിലാക്കാതെ വിമര്‍ശിക്കരുതെന്നും വൈരമുത്തു പറഞ്ഞു.

English summary
case against vairamuthu for controversial remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X