സല്‍മാന്‍ഖാനും ഷാരൂഖാനുമെത്തിരെ എന്ത് നടപടി എടുത്തു എന്ന് കോടതി
ദില്ലി: ഇത്തവണ ഷൂ ആണ് ഖാന്‍മ്മാര്‍ക്ക് പണി കൊടുത്തത്. ബോളിവുഡ് താരങ്ങള്‍ക്ക് ഒന്നിന്നു പുറകെ ഒന്നായി പണി വരുന്ന കാലമാണിത്. താരങ്ങളാക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് ചൂടുകൂടുമല്ലോ.
ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിക്കിടയില്‍ ഷൂ ധരിച്ച് കാളീക്ഷേത്രത്തില്‍ കയറിയതിനാണ് കേസ്. ഇത് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് അഡ്വക്കേറ്റ് ഗൗരവ് ഗുലാത്തിയാണ് പരാതി നല്‍കിയത്.

പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ദില്ലി പോലീസിനെ കോടതി ചോദ്യം ചെയ്തു. പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതിന്റെ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കമമെന്നും കോടതി ആവശ്യപ്പെട്ടു.
ബിഗ് ബോസ് എന്ന പരിപാടിക്കിടയില്‍ ഖാന്‍മ്മാര്‍ ക്ഷേത്രത്തില്‍ കയറിയത് ഷൂ ധരിച്ചാണ് എന്നതിന് സിസിടിവി ദൃശ്യങ്ങളില്‍ തെളിവുകള്‍ ഉണ്ട്. ഫെബ്രുവരി 12 നാണ് കേസ് അടുത്തത് പരിഗണിക്കുന്നത്.












Click it and Unblock the Notifications