ബിപ്ലവ് ദേവിനെതിരെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതി: വ്യാജ വാര്‍ത്തയില്‍ കേസ്
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഭാര്യ നിതി ദേബ്. വാര്‍ത്ത കേട്ട് താന്‍ അമ്പരന്നു പോയി. ജനങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ തള്ളിക്കളയണം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിതി ദേബ് വ്യക്തമാക്കി.

ബിപ്ലവ് ദേബ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നും ഇനി വിവാഹ ജീവിതം തുടര്‍ന്ന് പോകാന്‍ ആകില്ലെന്നും വ്യക്തമാക്കി നിതി കോടതിയെ സമീപിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചത്.എന്നാല്‍ ബിപ്ലവിനെതിരെയുള്ള ഗൂഡാലോചനയാണ് ഇതെന്ന് നിതി പ്രതികരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ വീട്ടില്‍ ഇല്ലായിരുന്നു. അതാവാം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. തന്‍റെ മക്കളെ ഓര്‍ത്ത് തനിക്ക് വിഷമമുണ്ട്.സ്ത്രീകളെ കുറിച്ച് എന്തും പ്രചരിപ്പിക്കാമെന്ന് കരുതരുത് നിതി പറഞ്ഞു.
അതേസമയം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അനുപം പോള്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications