Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കാരിയെ ക്രൂരമായി കൊന്ന് കുഴിച്ചു മൂടി! പിന്നില്‍ മാതാപിതാക്കള്‍!

ബിഹാറിലെ ഗയയില്‍ 16 കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ചുരുളഴിച്ച് പോലീസ്. ജനവരി 6 നാണ് പെണ്‍കുട്ടിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം തല വിച്ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകളെ ആരോ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.

എന്നാല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പിതാവിന്‍റെ അറിവോടെ അയാളുടെ സുഹൃത്താണ് അരുംകൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ദുരഭിമാനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ വിവരങ്ങള്‍ ഇങ്ങനെ

 അരും കൊല

അരും കൊല

ജനവരി ആറിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. വീടിന് സമീപത്തുള്ള പാടത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും വികൃതമാക്കപ്പെട്ട നിലയില്‍ ആയിരുന്നു.

 തല വേര്‍പ്പെടുത്തി

തല വേര്‍പ്പെടുത്തി

അതേസമയം ശരീരത്തില്‍ തല ഉണ്ടായിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിന് ഒടുവില്‍ അഞ്ച് കിമി അകലെയുള്ള മറ്റൊരു പാടത്ത് നിന്നാണ് പോലീസിന് തല ലഭിച്ചത്.

 വീട്ടുകാരുടെ പരാതി

വീട്ടുകാരുടെ പരാതി

പെണ്‍കുട്ടിയെ ആരോ ഡിസംബര്‍ 28 ന് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വീട്ടുകാരുടെ മൊഴിയില്‍ വന്ന വൈരുധ്യമാണ് കേസിന്‍റെ ചുരുളഴിക്കാന്‍ സഹായിച്ചത്.

 ഒളിച്ചോടി

ഒളിച്ചോടി

ദുരഭിമനത്തിന്‍റെ പേരിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 28ന് പെണ്‍കുട്ടി ഒരാളുടെ കൂടെ ഒളിച്ചോടി പോയി. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങി വന്നത്.

 കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

ഇതോടെ ദുരഭിമാനം ഭയന്ന പെണ്‍കുട്ടിയുടെ പിതാവും ഇറച്ചിവെട്ടുകാരനായ സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. പിതാവും സുഹൃത്തും കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്കമാക്കി.

 തട്ടികൊണ്ട് പോയി

തട്ടികൊണ്ട് പോയി

പെണ്‍കുട്ടി ഡിസംബര്‍ 28 മുതല്‍ കാണാതായി എന്നായിരുന്നു പിതാവ് ആദ്യം പോലീസില്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടി സുഹൃത്തിനെ കാണാനായി പുറത്ത് പോയപ്പോള്‍ ആരോ അവളെ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു പരാതിയില്‍ പറയുന്നത്.

 ഇളയ സഹോദരി

ഇളയ സഹോദരി

അതേസമയം 28 ന് കാണാതായിട്ടും പിതാവ് പോലീസില്‍ പരാതി നല്‍കിയത് ജനവരി നാലിനാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്തു. ഇളയ സഹോദരിയാണ് കേസിന് ആദ്യ തുമ്പ് നല്‍കിയത്.

 ഇറച്ചിവെട്ടുകാരന്‍

ഇറച്ചിവെട്ടുകാരന്‍

ഡിസംബര്‍ 28 ന് വീട് വിട്ട സഹോദരി തിരിച്ച് 31 ന് വീട്ടില്‍ എത്തിയെന്നും എന്നാല്‍ പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.അതേസമയം മരിച്ച പെണ്‍കുട്ടിയെ അവസാനമായി കണ്ടത് അച്ഛന്‍റെ സുഹൃത്തായ ഇറച്ചിവെട്ടുകാരനൊപ്പമാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

 സ്റ്റേഷനില്‍ വന്നില്ല

സ്റ്റേഷനില്‍ വന്നില്ല

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത പിന്നാലെ വീട്ടുകാരേയും ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അവര്‍ എത്തിയില്ല. ഇതോടെ പോലീസിന് വീട്ടുകാരുടെ മേല്‍ സംശയം ബലപ്പെട്ടു.

 കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

തുടര്‍ന്ന് പിതാവിനെ ചോദ്യം ചെയ്തതോടെയാണ് കൊല നടത്തിയത് അയാളുടെ സുഹൃത്താണെന്ന് പിതാവ് തുരാദ് പ്രസാദ് പോലീസിനോട് സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+