നരേന്ദ്ര മോദിയെ വിമര്‍ശിച്ചു; നടന്‍ പ്രകാശ് രാജിനെതിരേ കേസ്, വാദം ഏഴിന്
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രസംഗിച്ച നടന്‍ പ്രകാശ് രാജിനെതിരേ ഉത്തര്‍ പ്രദേശില്‍ കേസ്. ലഖ്‌നൗ കോടതിയില്‍ ഒരു അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്.
തനിക്ക് കിട്ടിയ ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ മോദിയുടെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിയുടെയും അഭിനയത്തിന് നല്‍കാന്‍ തോന്നുന്നുവെന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകള്‍.

ബെംഗളൂരുവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോവാണ് പ്രകാശ് രാജിന്റെ പരാമര്‍ശം. ഇദ്ദേഹത്തിനെതിരേ നല്‍കിയ പരാതിയില്‍ അടുത്ത ശനിയാഴ്ച കോടതി വാദം കേള്‍ക്കും.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മോദി പാലിക്കുന്ന മൗനം പ്രകാശ് രാജ് ചോദ്യം ചെയ്തിരുന്നു. മോദിയുടെ മൗനത്തെ പ്രകാശ് രാജ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവരുടെ അക്കൗണ്ടുകള്‍ മോദി പിന്തുടരുന്നുണ്ടെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തിയിരുന്നു. മോദിയും യോഗിയും ഒന്നാന്തരം നാട്യക്കാരാണ്. എന്റെ അഞ്ച് ദേശീയ പുരസ്‌കാരങ്ങളും അവര്‍ക്ക് നല്‍കാന്‍ തോന്നുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞതാണ് കേസിന് ആധാരം.












Click it and Unblock the Notifications