കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമിക്കെതിരെ അടുത്ത കേസ്; സോണിയാ ഗാന്ധി വിവാദത്തിന് പിന്നാലെ; വിദ്വേഷ പ്രചരണം

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി- അര്‍ണബ് ഗോസ്വാമി വിഷയം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട അര്‍ണബ് ഗോസ്വാമി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അപഹാസ്യ പരാമര്‍ശങ്ങള്‍ നടത്തിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. വിഷയത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
Mumbai Police register fresh case against Arnab Goswami | Oneindia Malayalam

ഇപ്പോഴിതാ വീണ്ടും നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി. വര്‍ഗീയ വിദ്വേഷം പ്രചാരം നടത്തിയതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മൂവാറ്റുപുഴയില്‍ കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; യുവനടനുള്‍പ്പടെ 3 പേര്‍ മരിച്ചുമൂവാറ്റുപുഴയില്‍ കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; യുവനടനുള്‍പ്പടെ 3 പേര്‍ മരിച്ചു

വിദ്വേഷ പ്രചരണം

വിദ്വേഷ പ്രചരണം

അര്‍ണബ് ഗോസ്വാമിക്കെതിരേയും റിപ്പബ്ലിക്ക് ടിവി ചാനലിനെതിരെയും നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

മുസ്ലീം പള്ളിയുമായി ബന്ധപ്പെടുത്തി

മുസ്ലീം പള്ളിയുമായി ബന്ധപ്പെടുത്തി

രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 14 ന് മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ സമീപത്തെ മുസ്ലീം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരണം നടത്തിയതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവവും സമീപത്തെ പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

 യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം വീടുകളിലേക്ക് പോകാന്‍ ഗതാഗതം സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ ഒത്തുകൂടിയത്. 'വിഷയത്തിന് സമീപത്തുള്ള പള്ളിയുമായി യാതൊരു ബന്ധവുമില്ല. ഒരേ ഒരു വിഷയം കുടിയേറ്റ തൊഴിലാളികള്‍ പൊതു സ്ഥലത്ത് പ്രതിഷേധിച്ചുവെന്നതാണ്. എന്നാല്‍ അര്‍ണബ് വിഷത്തില്‍ പള്ളിയുമായി ബന്ധപ്പെടുത്തി നഗരത്തില്‍ വര്‍ഗീയ വിദ്വേഷത്തിന് ശ്രമിക്കുകയായിരുന്നു,' പരാതിയില്‍ പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തു

കേസ് രജിസ്റ്റര്‍ ചെയ്തു

റാസ എഡ്യൂക്കേഷനല്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി കൂടിയാണ് ഷെയ്ക്. പരാതിക്ക് ശേഷം സംഭവത്തില്‍ അര്‍ണബിനെതിരേയും റിപ്പബ്ലിക് ടിവിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും പരാതിക്ക് ശേഷം തെളിവായി വീഡിയോ ഫൂട്ടേജ് ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

16 ഓളം പരാതികള്‍

16 ഓളം പരാതികള്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയവിടങ്ങളിലായി 16 ഓളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ വിഷയത്തിലും പരാതി ലഭിക്കുന്നത്. സോണിയഗാന്ധി വിഷയത്തില്‍ അര്‍ണബ് ഗോസ്വാമിയെ ഏപ്രില്‍ 27 ന് 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഛത്തീസ്ഗഢ് സര്‍ക്കാര്‍

ഛത്തീസ്ഗഢ് സര്‍ക്കാര്‍

സോണിയാ ഗാന്ധിക്കെതിരെ നടത്തിയത് പോലുളള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയെ വിലക്കണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുളള വിലക്കും ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല അര്‍ണബിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

English summary
Case Registered Against Arnab Goswami allegedly Spreading Communal Hatred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X