Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ ഗുജറാത്തിലെത്തിയപ്പോള്‍ സംഭവിച്ചത്?

അഹമ്മദാബാദ്: ഗുജറാത്തില്‍ മോദി പ്രചരിപ്പിക്കുന്ന വികസനത്തെ കുറിച്ച് നേരിട്ട് കണ്ടാറിയാന്‍ പോയ കെജ്രിവാളിന് എല്ലാം തെറ്റി. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയതിന് കസ്റ്റഡിയിലെടുത്തുകൊണ്ടാണ് ഗുജറാത്ത് കെജ്രിവാളിനെ സ്വീകരിച്ചത്. ഇപ്പോഴിതാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കെജ്രിവാളിനെതിരെ ഗുജറാത്തില്‍ കേസ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. കച്ച് ജില്ലയിലെ ഗാന്ധിധാമില്‍ നടന്ന യോഗത്തിലാണ് കെജ്രിവാള്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചത്. ഗാന്ധി ധാമില്‍ കെജ്രിവാള്‍ പങ്കെടുത്ത പരിപാടി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഗുജറാത്ത് സന്ദര്‍ശിക്കാനെത്തിയ കെജ്രിവാള്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കെജ്രിവാളിനെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ആപ്പ് പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇതിന്റെ പേരിയും എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നിലനില്‍ക്കുണ്ട്.

കെജ്രിവാള്‍ ഗുജറാത്തിലെത്തിയതുമുതല്‍ എന്ത് സംഭവിച്ചു എന്ന് കാണൂ

 കെജ്രിവാള്‍ ഗുജറാത്തിലേക്ക്

കെജ്രിവാള്‍ ഗുജറാത്തിലേക്ക്

നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന ഗുജറാത്ത് വികസനത്തെ കുറിച്ച നേരിട്ട് കണ്ടറിയാന്‍ വേണ്ടിയാണ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം നടത്തിയത്. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയും സഞ്ജയ് സിംഗും ഗുജറാത്ത് സംന്ദര്‍ശിക്കുന്ന സംഘത്തിലുണ്ടായിരുന്നു.

 ഗുജറാത്തില്‍ ലഭിച്ച സ്വീകരണം

ഗുജറാത്തില്‍ ലഭിച്ച സ്വീകരണം

ഗുജറാത്തിലെത്തിയ നേതാക്കള്‍ക്ക് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. ചൂലുമായെത്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

 ബിജെപിയുടെ സ്വീകരണം

ബിജെപിയുടെ സ്വീകരണം

കെജ്രിവാള്‍ എത്തിയപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഏജന്റാണ് കെജ്രിവാള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു

റോഡ് ഷോ വിവാദത്തില്‍ തുടക്കം

റോഡ് ഷോ വിവാദത്തില്‍ തുടക്കം

അനുമതിയില്ലാതെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കന്‍ ഗുജറാത്തിലെ രഖന്‍പൂരില്‍ വച്ച് കെജ്രിവാളിനെ പൊലീസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കസ്റ്റഡിക്കെതിരെ പ്രതിഷേധം

കസ്റ്റഡിക്കെതിരെ പ്രതിഷേധം

കെജ്രിവാളിനെ കസ്റ്റഡിയലെടുത്തതില്‍ പ്രതിഷേധിച്ച് എഎപി പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്ത് പ്രതിഷേധം നടത്തി സംഘര്‍ഷത്തിന് തുടക്കം കുറിച്ചു

പ്രതിഷേധം പ്രശ്‌നത്തിലേക്ക്

പ്രതിഷേധം പ്രശ്‌നത്തിലേക്ക്

നിരവധി പ്രവര്‍ത്തകര്‍ക്ക് പ്രിതിഷേധനത്തില്‍ പരിക്കേറ്റു

 അടിയേറ്റ പൊലീസ്

അടിയേറ്റ പൊലീസ്

ബിജെപി എഎപി സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍

നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമം

നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമം

ഇരു പാര്‍ട്ടികളും തമ്മില്‍ കല്ലേറും കയ്യേറ്റവുമുണ്ടായതോടെ പൊലീസ് എത്തി ജലപീരങ്കി പ്രയോഗിച്ചതോടെയാണ് സംഘര്‍ഷത്തില്‍ അയവുവന്നത്

ഒടുവില്‍ കേസ്

ഒടുവില്‍ കേസ്

പ്രതിഷേധം നിയന്ത്രമാതീതമായതോടെ പൊലീസ് 14 എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അഷുതോഷ്, ഷസിയ ഇല്‍മി തുടങ്ങിയവരെല്ലാം ഇതില്‍ പെടുന്നു. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.

ബിജെപിയോട് മൗനം

ബിജെപിയോട് മൗനം

കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വ്യക്തമാക്കിയ പൊലീസ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും പറഞ്ഞു. അക്രമണമുണ്ടാക്കിയത് എ എ പി പ്രവര്‍ത്തകരാണെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം.

കെജ്രിവാളിന്റെ ഖേദ പ്രകടനം

കെജ്രിവാളിന്റെ ഖേദ പ്രകടനം

സംഭവത്തില്‍ ദുഖം പ്രകടിപ്പിച്ച കെജ്രിവാള്‍ ബി ജെ പി പ്രവര്‍ത്തകര്‍ എ എ പി പ്രവര്‍ത്തകരെ അക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും പറഞ്ഞു.

 ബിജെപി നിലപാട്

ബിജെപി നിലപാട്

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി ജെ പി നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി വന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി വന്നു

ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ചട്ടം ലംഘനം നടത്തിയെന്നാരോപിച്ച് കെജ്രിവാളിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+