• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരണം; നടി പൂനം പാണ്ഡെ കുരുക്കില്‍, കേസെടുത്ത് ഗോവ പൊലീസ്

 • By Desk

പനാജി: വിവാദങ്ങളിലൂടചെ വാര്‍ത്തകളിലൂടെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് പൂനം പാണ്ഡെ. കൂടാതെ ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ ആരെക്കാളും മുമ്പിലാണ് മോഡലും ബോളിവുഡ് നടിയുമായി പൂനം പാണ്ഡെ. അല്‍പവസ്ത്രമുടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയും ഇടയ്ക്കിടെ മാധ്യമവാര്‍ത്തയാകാനും പൂനം ശ്രദ്ധിക്കാറുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോബെയെ പോലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പതിവുപോലെ മറ്റൊരു വിവാദവും താരത്തിനെതിരെ തല പൊങ്ങിയിരിക്കുകയാണ്.

ഭര്‍ത്താവിനെതിരെ പരാതി

ഭര്‍ത്താവിനെതിരെ പരാതി

കഴിഞ്ഞ സെപ്റ്റംബറിലാണ് പൂനവും സാമും വിവാഹിതരായത്. ഗോവയില്‍ ഹണിമൂണ്‍ ആഘോഷത്തിനായി പോയ ശോഷമാണ് പൂനം സാമിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.തുടര്‍ന്ന് രാത്രി തന്നെ സാമിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സാം ബോംബെ തന്നെ പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.

മൂന്ന് വര്‍ഷത്തൈ ഡേറ്റിംഗ്

മൂന്ന് വര്‍ഷത്തൈ ഡേറ്റിംഗ്

സെപ്റ്റംബര്‍ 10 നാണ് മൂന്ന് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം പൂനം സാമിനെ വിവാഹം കഴിക്കുന്നത്. ഈ വര്‍ഷം ആദ്യം, വിവാഹനിശ്ചയം കഴിഞ്ഞതായി അവര്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 16 നാണ് ദമ്പതികള്‍ ഗോവയിലേക്ക് പോയത്.

ട്വിസ്റ്റ്

ട്വിസ്റ്റ്

എന്നാല്‍ സാം അറസ്റ്റിലായതിന് പിന്നാലെ പരാതിയില്ലെന്ന് പറഞ്ഞ് പൂനം വീണ്ടും രംഗത്തെത്തി. ഞങ്ങള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ത്തെന്നും ഞങ്ങള്‍ ഒരിക്കലും പിരിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പിന്നാലെ താരവും ഭര്‍ത്താവും മുംബൈയിലേക്ക് മടങ്ങിയിരുന്നു.

പുതിയ വിവാദം

പുതിയ വിവാദം

പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ചാണ് പൂനെ പാണ്ഡയ്‌ക്കെതിരെ ഇപ്പോള്‍ പുതിയ ആരപോണം ഉയര്‍ന്നിരിക്കുന്നത്. ഗോവയിലെ ചപ്പോളി ഡാമിന് സമീപമുള്ള പ്രദേശത്താണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് സമീപത്തായി മല്ലികാര്‍ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് ആരോപണത്തിന് പ്രധാന കാരണം.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കമാവുന്നത്. പവിത്രമായ ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരിച്ച രൂനം പാണ്ഡെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ഉയരുന്ന ആരോപണം.

പരാതി

പരാതി

ഗോവയിലെ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വനിതാ ഘടകം ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെയും വീഡിയോ ചിത്രീകരിച്ച ആളുടെ പേരിലും ഗോവ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോ പകര്‍ത്തിയത് ആരാണെന്ന് സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.

സംഘർഷത്തിനിടെ മേൽക്കൈ നേടിയത് ചൈന?: ഇന്ത്യൻ ഭൂപ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന്

രാജസ്ഥാനില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; 560 ല്‍ 261 സീറ്റുകളും സ്വന്തമാക്കി ഭരണകക്ഷി

'അയാളുടെ കളറിങ്ങ് പെൻസൽ എടുത്ത് മാറ്റു'; കാശ്മീർ ഭൂപടത്തിൽ ട്രംപിന്റെ മകനെ പരിഹസിച്ച് ഒമർ അബ്ദുള്ള

രണ്ടില്‍ ഒന്ന് കൊലപാതകം!! അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് പൊക്കിയ കേസ് ഇങ്ങനെ...

cmsvideo
  Vaccine updates latest | Oneindia Malayalam

  English summary
  Case Registered against Poonam Pandey in Goa For Filming Adult video in public
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X