കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ സന്യാസിനി ബാലികാ സരസ്വതിയെ കര്‍ണാടക പോലീസ് കുടുക്കുന്നു

  • By Gokul
Google Oneindia Malayalam News

മംഗളൂരു: വിവാദ പ്രസംഗത്തിന്റെ പേരില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത കര്‍ണാടക സര്‍ക്കാര്‍ മറ്റൊരു വിഎച്ച്പി നേതാവ് സാധ്വി ബാലികാ സരസ്വതിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചു. മംഗളുരുവില്‍ വെച്ച് വര്‍ഗീയചുവയുള്ള പ്രസംഗം നടത്തിയതിനാണ് പോലീസ് കേസ്.

ബാലികാ സരസ്വതി വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്നു കാട്ടി സുരേഷ് ഭട്ട് ബക്രബലിയെന്ന വ്യക്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നാണ് റിപ്പോര്‍ട്ട്. ഐപിസി 153(എ) വകുപ്പ് പ്രകാരം കേസ്. മാര്‍ച്ച് ഒന്നിന് മംഗളുരുവില്‍ നടന്ന ഒരു പൊതു സമ്മേളനത്തിലാണ് ബാലികാ സരസ്വതിയുടെ വിവാദ പ്രസംഗം.

sadvi-balika-saraswati

ഇന്ത്യയില്‍ താമസിക്കുകയും ഇവിടുത്തെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവര്‍ പാക്കിസ്ഥാനെ പുകഴ്ത്തുകയാണെങ്കില്‍ അവരെ ചെരിപ്പുകൊണ്ടടിച്ച് പാക്കിസ്ഥാനിലേക്ക് പറഞ്ഞുവിടണമെന്നായിരുന്നു സാധ്വിയുടെ പ്രസംഗം. മാത്രമല്ല, അയോധ്യയില്‍ കൂടാതെ പാക്കിസ്ഥാനിലും രാമന്റെ ക്ഷേത്രം പണിയണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

പ്രസംഗം വിവാദമായതോടെ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഒട്ടേറെ വിമര്‍ശനം നേരിടേണ്ടിവന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകത്തില്‍ പോലീസ് കേസും ഉണ്ടായിരിക്കുന്നത്. നേരത്തെ വര്‍ഗീയ ചുവയുള്ള പ്രസംഗത്തിന്റെ പേരില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X