കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മാനദണ്ഡം ലംഘിച്ച് കലശയാത്ര: ബിജെപി നേതാക്കൾക്കെതിരെ കേസ്, കോൺഗ്രസിനെ പഴി ചാരി പാർട്ടി!!

  • By Desk
Google Oneindia Malayalam News

ഭോപ്പാൽ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കലശയാത്ര സംഘടിപ്പിച്ച സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്. ഇൻഡോർ ബിജെപി തലവൻ രാജേഷ് സോങ്കാർ ഉൾപ്പെ ആറോളം ബിജെപി നേതാക്കൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇൻഡോറിലെ സാൻവർ ജില്ലയിൽ കലശ യാത്ര സംഘടിപ്പിച്ച സംഭവത്തിലാണ് നടപടി. മധ്യപ്രദേശിൽ കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലൊന്നാണ് ബിജെപി കലശയാത്ര സംഘടിപ്പിച്ച ഇൻഡോർ. നിലവിൽ 4, 239 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.

മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ്മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ്

 കർശന നടപടി?

കർശന നടപടി?


മധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് വ്യാപനത്തിനിടെ കലശയാത്ര നടത്തിയ സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരം ചില കേസുകൾ രജിസ്റ്റർ ചെയ്തയായി ഇൻഡോർ ഡിഐജി ഹരിനാരായൺ ചാരി മിശ്ര പറഞ്ഞു. ആറോളം ബിജെപി നേതാക്കൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ നേതാക്കളുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കാതിരെ ചുമത്തുന്ന വകുപ്പുകൾ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലശയാത്ര

കലശയാത്ര


നർമ്മദ പദ്ധതിയിൽ നിന്നുള്ള വെള്ളം പൈപ്പ് ലൈൻ വഴിയെത്തിക്കുന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത് ആഘോഷിക്കുന്നതിനായി സെപ്തംബർ മൂന്ന് മുതൽ സംഘടിപ്പിക്കപ്പെട്ട പരിപാടികളിലാണ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുള്ളത്. കൈകളിൽ വെള്ളം നിറച്ച കുടങ്ങളുമേന്തി നൂറ് കണക്കിന് സ്ത്രീകളാണ് ഗ്രാമങ്ങളിലൂടെ റാലി സംഘടിപ്പിച്ചത്. ഇവരിൽ പലരും മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെ ഇവർ കൂടിച്ചേർന്നാണ് നടന്നിരുന്നത്. എന്നാൽ ഇത് വിശ്വാസത്തിന്റെ വിഷയമാണെന്നാണ് ജലവകുപ്പ് മന്ത്രി തുൾസിറാം സിലാവത്തിന്റെ പ്രതികരണം. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ഇതിന് സമാനമായ യാത്രകൾ തുടർന്നിരുന്നു.

രോഗബാധിത പ്രദേശം

രോഗബാധിത പ്രദേശം

മധ്യപ്രദേശിൽ കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലൊന്നാണ് ഇൻഡോർ. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 15,165 കേസുകളിൽ 4, 239 ആക്ടീവ് കേസുകളാണുള്ളത്. സെപ്തംബർ എട്ട് വരെ 427 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം ഇൻഡോർ ജില്ലയിൽ 295 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെയാണ് ബിജെപി കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് റാലി സംഘടിപ്പിച്ചത്.

 വാദം തള്ളി കോൺഗ്രസ്

വാദം തള്ളി കോൺഗ്രസ്

പൈപ്പ് ലൈൻ പദ്ധതി പ്രഖ്യാപിച്ചതിൽ സന്തോഷഭരിതരായ പ്രദേശവാസികൾ കലശയാത്ര സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് സോങ്കാർ അവകാശപ്പെടുന്നത്. യാത്രക്കിടെ ആളുകൾക്ക് മാസ്കുകളും സാനിറ്റൈസറുകളും കൈമാറിയിരുന്നുവെന്നും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ നിർദ്ദേശിച്ചിരുന്നു വെന്നും ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സോങ്കാർ രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ പ്രദേശവാസികളാണ് പരിപാടി സംഘടിപ്പിച്ചതെന്ന വാദം തള്ളി ഗുഡ്ഡു രംഗത്തെത്തിയിട്ടുണ്ട്. സിലാവത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇതിൽ ബിജെപിക്കുള്ള തെളിവ് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച തന്നെ സിലാവത്ത് കലശയാത്രയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

റാലികൾക്ക് എതിരല്ലെന്ന്

റാലികൾക്ക് എതിരല്ലെന്ന്

കോൺഗ്രസ് യാത്രകൾക്ക് എതിരല്ലെന്നാണ് വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മുൻ കോൺഗ്രസ് എംപി പ്രേംചന്ദ് ഗുഡ്ഡു രംഗത്തെത്തിയത്. കോൺഗ്രസ് സാൻവറിൽ നിന്നുള്ള പ്രധാന മത്സരാർത്ഥികളിൽ ഒരാളാണ് ഗുഡ്ഡു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ 60 ഓളം ഘോഷയാത്രകളാണ് ബിജെപി സംഘടിപ്പിച്ചെന്നും ഗുഡ്ഡുവിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടം മാധ്യമങ്ങളുടെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു യാത്രകളെയും എതിർത്തിട്ടില്ല. ഒരു പരാതി പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
Case registers against BJP leaders over ganising Kalash Yatra in Indore amid Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X