കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരിക്കേഡുകളും മുള്ളുവേലികളും തകർത്ത് അകത്തു കടന്നു: തേജസ്വി സൂര്യയ്ക്ക് കുരുക്കിട്ട് പോലീസ്

Google Oneindia Malayalam News

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പിൽ തിരഞ്ഞെടുപ്പ് ചൂടിനിടെ വിവാദ ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയ്ക്കെതിരെ പോലീസ് കേസെടുത്തു. തെലങ്കാന രാഷ്ട്രസമിതിയ്ക്കും എഐഎംഐഎഎമ്മിനുമെതിരെ വിമർശനവുമായി തേജസ്വി സൂര്യ രംഗത്തെത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി.

മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്

 അതിക്രമിച്ച് കടന്നു

അതിക്രമിച്ച് കടന്നു


ഹൈദരാബാദിലെ ഒസ്മാനിയ സർവ്വകലാശാലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കടന്നതിനാണ് പോലീസ് നടപടി. ഈ ആഴ്ച ആദ്യമാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിനെത്തിയതായിരുന്നു തേജസ്വി സൂര്യ. ബിജെപി എംഎൽഎ ക്യാമ്പസിനുള്ളിൽ അതിക്രമിച്ച് കടന്നുവെന്ന് കാണിച്ച് ഒസ്മാനിയ സർവ്വകലാശാല രജിസ്ട്രാർ തേജസ്വി സൂര്യയ്ക്കെതിരെ പരാതി നൽകിയതായി തെലങ്കാന പോലീസ് തലവൻ മഹേന്ദർ റെഡ്ഡി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണം

തിരഞ്ഞെടുപ്പ് പ്രചാരണം


ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പിൽ തിരഞ്ഞെടുപ്പിനായി ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്താനെത്തിയതായിരുന്നു കർണ്ണാടകത്തിലെ തീപ്പൊരി നേതാവായ തേജസ്വി സൂര്യ. ഹൈദബാദ് എംപിയും എഐഎംഐഎഎം നേതാവുമായ അസദുദ്ദീൻ ഒവൈസിയെയും തെലങ്കാനയിൽ അധികാരത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയെയും ലക്ഷ്യമിട്ട് നിരവധി വിവാദ പ്രസ്താവനകളാണ് തേജസ്വി നടത്തിയിട്ടുള്ളത്.

ബാരിക്കേഡ് നീക്കി

ബാരിക്കേഡ് നീക്കി


ചൊവ്വാഴ്ച ബിജെപി പ്രവർത്തകർക്കൊപ്പമായിരുന്നു ബെംഗളൂരു എംപിയായ തേജസ്വി സൂര്യ ഒസ്മാനിയ സർവ്വകലാശാല സന്ദർശിച്ചത്. സർവ്വകലാശാലയുടെ ഗേറ്റുകളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മുള്ളുവേലികളും നീക്കംചെയ്ത അദ്ദേഹം ആർട്സ് കോളേജ് കെട്ടിടത്തിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ കാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൽ നിന്നുള്ള ഉത്തരവുകൾ കണക്കിലെടുത്ത് സർവ്വകലാശാലയിലേക്കുള്ള തന്റെ പ്രവേശനം പോലീസ് തടയുകയായിരുന്നുവെന്നാണ് സൂര്യ ആരോപിക്കുന്നത്.

Recommended Video

cmsvideo
Priyanka Gandhi should be the candidate in Kanyakumari says Karthi Chidambaram'| Oneindia Malayalam
 ആരോപണം തള്ളി

ആരോപണം തള്ളി

ഒസ്മാനിയ സർവ്വകലാശാലയിലെ തെലങ്കാന പ്രസ്ഥാനത്തിന്റെ രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് എത്തിയതായിരുന്നു തങ്ങൾ. എന്നാൽ കെ ചന്ദ്രശേഖര റാവുവാണ് ഗേറ്റുകളടച്ചതെന്നാണ് തേജസ്വി സൂര്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഒസ്മാനിയ സർവ്വകലാശാലയിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്നും പോലീസ് വ്യക്തമാക്കി.

English summary
Case registers against BJP MP Tejaswi Surya over tresspassing in Osmania university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X