ഇതരസംസ്ഥാന തൊളിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത; അണ്ണാമലൈയ്ക്കെതിരെ കേസ്
നേരത്തെ തമിഴ്നാട്ടില്‍ 12 ബീഹാറികള്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ബീഹാര്‍ നിയമസഭയിലും ഈ വാര്‍ത്ത പ്രചരിച്ചിരുന്നു.

ചെന്നൈ: ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടു എന്ന വ്യാജ വാര്‍ത്തയില്‍ ഡി എം കെയെ ബന്ധപ്പെടുത്തിയ തമിഴ്നാട് ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു. ചെന്നൈ സൈബര്‍ ക്രൈം യൂണിറ്റ് ആണ് അണ്ണാമലൈയ്ക്കെതിരെ കേസെടുത്തത്.
ഉത്തരേന്ത്യക്കാര്‍ ചെയ്യുന്ന ജോലിയെ പരിഹസിക്കാനുള്ള ഡി എം കെയുടെ ശ്രമമാണ് വ്യാജ വാര്‍ത്തകള്‍ ഇത്ര വേഗത്തില്‍ പ്രചരിക്കാന്‍ കാരണം എന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. ഡി എം കെയുടെ ഉത്ഭവം മുതല്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ് എന്നും അണ്ണാമലൈ കുറ്റപ്പെടുത്തിയിരുന്നു.
ഡി എം കെ അധികാരത്തില്‍ വന്നതിന് ശേഷം അവരുടെ മന്ത്രിമാരും എം പിമാരും അവരുടെ പ്രസംഗങ്ങളില്‍ എണ്ണമറ്റ തവണ ഉത്തരേന്ത്യക്കാരെ പരിഹസിച്ചിട്ടുണ്ട് എന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഡി എം കെ നേതാവ് ദയാനിധി മാരന് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കെട്ടിട നിര്‍മ്മാണത്തിലോ വീട്ടുജോലിക്കാരായോ മാത്രമാണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞിരുന്നു.

ഉത്തരേന്ത്യക്കാര്‍ തമിഴ്നാട്ടിലെ തെരുവുകളില്‍ പാനിപ്പൂരി വില്‍ക്കുന്നു എന്ന് സംസ്ഥാന മന്ത്രി കെ പൊന്മുടി നേരത്തെ പറഞ്ഞിരുന്നു എന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കെതിരായ ഇത്തരം വിദ്വേഷ പ്രസംഗത്തെ എം കെ സ്റ്റാലിന് അപലപിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇതാണ് ഉത്തരേന്ത്യക്കാര്‍ക്കെതിരെ ആക്രമണം എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ കാരണമായത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭലത്തില്‍ ഐ പി സി 153, 153 എ (1) (എ), 505 (1) (ബി), 505 (1) (സി) എന്നിവ പ്രകാരമാണ് അണ്ണാമലൈയ്ക്കെതിരെ ചെന്നൈ സൈബര്‍ ക്രൈം യൂണിറ്റ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്യാന്‍ അണ്ണാമലൈ വെല്ലുവിളിച്ചു. അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ബി ജെ പി വക്താവ് പ്രശാന്ത് ഉംറാവുവാണ് എന്ന് ഡി എം കെ പറഞ്ഞു. യു പി ബി ജെ പി വക്താവ് പ്രശാന്ത് ഉംറാവു ആണ് തമിഴ്നാട്ടില്‍ 12 ബിഹാറി തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് എന്ന് ടി ആര് ബി രാജ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റാലിന്റെ നടപടികള്‍ ബി ജെ പി ശ്രമത്തെ അട്ടിമറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications