ബാങ്ക് ജീവനക്കാരിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കില്‍; യുവാവിനെതിരെ കേസ്
മുസാഫര്‍നഗര്‍: പ്രമുഖ ബാങ്കില്‍ ഉദ്യോഗസ്ഥയായ യുവതിയുടെ അശ്ലീലചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുസാഫര്‍ നഗര്‍ സ്വദേശിനിയായ യുവതി ദേശീയ വനിതാ കമ്മീഷന് നല്കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെതിരെ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവതിയുടെ കോളേജ് ബാച്ച്മേറ്റായിരുന്ന അമിത് കുമാറിനെതിരെയാണ് പരാതി. അമിത് കുമാര്‍ യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഫോണ്‍ വഴി ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവാവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് ഓഫീസര്‍ സഞ്ജിവ് ഗുപ്ത പറഞ്ഞു. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ കമ്പ്യൂട്ടറും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുമെന്നും തെളിവുകള്‍ ശേഖരിക്കാന്‍ ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
യുവതിയുമായി നേരത്തെ പ്രതിക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് വിവരം. ഇവര്‍ പിണങ്ങിപ്പിരഞ്ഞതിനുശേഷം സ്ത്രീയെ പഴയ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പല തവണ ഫോണില്‍ വിളിച്ച് അശ്ലീലമായി സംസാരിച്ചതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications