കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗീകൃത നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക ആനുകൂല്യം: ലഭിക്കുന്നത് 1000- 6000 രൂപ വരെ!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ അംഗീകൃത നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക ആനുകൂല്യം ഉറപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 31 സംസ്ഥാങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും അംഗീകൃത നിർമാണ തൊഴിലാളികൾക്ക് ബിൽഡിംഗ്, നിർമാണ തൊഴിലാളി ക്ഷേമ സെസ് ഫണ്ടിൽ നിന്ന് 3000 കോടിയാണ് ലഭിക്കുക. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നിർമാണ മേഖല പൂർണമായി സ്തംഭിച്ചിരുന്നു.

 കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് 1500 വരെ കൊടുക്കുന്നു; കേരളത്തില്‍ അധരവ്യായാമങ്ങൾ മാത്രം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് 1500 വരെ കൊടുക്കുന്നു; കേരളത്തില്‍ അധരവ്യായാമങ്ങൾ മാത്രം

ഇതിന് പിന്നാലെയാണ് തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചത്. ഇതോടെ 1000 രൂപ മുതൽ 6000 രൂപ വരെയാണ് അംഗീകൃത നിർമാണ തൊഴിലാളികൾക്ക് ലഭിക്കുക. രണ്ട് കോടി രൂപയാണ് ഇതിനായി ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ചൊവ്വാഴ്ച അറിയിക്കുകയും ചെയ്തു.

fund-158634

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ധനകാര്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് 34000 കോടി രൂപ കൂടി ഉടൻ നൽകും. ജിഎസ്ടി വഴിയുള്ള നികുതി നഷ്ടം ഒഴിവാക്കുന്നതിനായാണ് സംസ്ഥാന സർക്കാരുകൾക്ക് അധികം തുക അനുവദിക്കുന്നത്. നവംബർ വരെയുള്ള കുടിശ്ശിക തീർത്ത ശേഷം ഘട്ടംഘട്ടമായി പണം അനൂവദിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശിക വരുന്ന നഷ്ടപരിഹാരമാണ് ഇപ്പോൾ രണ്ട് തവണയായി കൊടുത്തു തീർക്കുക.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 273 തസ്തികകള്‍, 50 ശതമാനം ഒഴിവുകളിലും ഉടന്‍ നിയമനംകാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 273 തസ്തികകള്‍, 50 ശതമാനം ഒഴിവുകളിലും ഉടന്‍ നിയമനം

English summary
Cash benefits of Rs.1000 to Rs.6000 to get registered construction workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X