കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ പണം സര്‍വത്ര; നോട്ട് നിരോധനത്തിന് മുമ്പുള്ളതിനേക്കാള്‍, എവിടെ ഡിജിറ്റല്‍ മണി?

Google Oneindia Malayalam News

Recommended Video

cmsvideo
വിപണിയില്‍ പണത്തിന്റെ ലഭ്യത കൂടി | Oneindia Malayalam

മുംബൈ: വിപണിയില്‍ പണലഭ്യത വര്‍ധിച്ചുവെന്ന് കണക്കുകള്‍. 2019 ജനുവരി 18 വരെയുള്ള കണക്കു പ്രകാരം വിപണിയില്‍ 20.65 ലക്ഷം കോടി രൂപയുണ്ട്. നോട്ട് നിരോധനത്തിന് മുമ്പുള്ളതിനേക്കാള്‍ വരുമിത്. നോട്ട് നിരോധനത്തിന് മുമ്പ് 17.97 ലക്ഷം കോടി രൂപയാണ് വിപണിയില്‍ ഉണ്ടായിരുന്നതെന്ന് എച്ച്എസ്ബിസിയിലെ മുഖ്യ സാമ്പത്തിക വിദഗ്ധ പ്രാഞ്ചുല്‍ ഭണ്ഡാരി പറയുന്നു. ഐഎംഎഫ്, ധനമന്ത്രാലയം, ആസൂത്രണ കമ്മീഷന്‍ എന്നിവയില്‍ സേവനമനുഷ്ടിച്ച വ്യക്തിയാണ് ഭണ്ഡാരി.

Curr

പണത്തിന്റെ ഉപയോഗം കുറയ്ക്കുക, കള്ളപ്പണം ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. പണത്തിന്റെ ലഭ്യത കുറച്ച് ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുകയും മോദി സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പണത്തിന്റെ ലഭ്യത കൂടി എന്നാണ് ഭണ്ഡാരി പഠന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. ജിഎസ്ടി നടപ്പാക്കിയത് നികുതി വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട ഭണ്ഡാരി പക്ഷേ, ഇതിന് സമയമെടുക്കുമെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടികോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടി

പണലഭ്യത വിപണിയില്‍ കൂടി എന്ന് പറയുമ്പോള്‍ പണത്തിന്റെ ഉപയോഗം കൂടി എന്നര്‍ഥമുണ്ടോ എന്നകാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് എസ്ബിഐ സാമ്പത്തിക വിദഗ്ധ സൗമ്യ കാന്തി ഘോഷ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വിപണിയില്‍ പണം കൂടുതല്‍ എത്തുമെന്ന് നേരത്തെ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു. 2016 ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെ സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതലായി പണമെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള കാരണം ഞാന്‍ പറയുന്നില്ല. ചിന്തിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.

വദ്രക്ക് അഴിയൊരുക്കാന്‍ അന്വേഷണ സംഘം; അഞ്ചുമണിക്കൂര്‍ ചോദിച്ചത് ദുബായ് ഇടപാടിനെ പറ്റി, ദുരൂഹതവദ്രക്ക് അഴിയൊരുക്കാന്‍ അന്വേഷണ സംഘം; അഞ്ചുമണിക്കൂര്‍ ചോദിച്ചത് ദുബായ് ഇടപാടിനെ പറ്റി, ദുരൂഹത

എന്നാല്‍ ബാങ്കുകള്‍ പറയുന്ന കാരണം മറ്റൊന്നാണ്. പണം ബാങ്കിലേക്ക് തിരിച്ചെത്തുന്നില്ലെന്ന് അവര്‍ പറയുന്നു. വായ്പ നല്‍കുന്നതില്‍ 8.2 ശതമാനം വളര്‍ച്ചയാണ് ജനുവരി വരെയുണ്ടായിരിക്കുന്നത്. എന്നാല്‍ പണം തിരിച്ചെത്തുന്നതില്‍ 4.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതായത് വിപണിയിലേക്ക് പോകുന്ന പണം മുഴുവനായി തിരിച്ച് ബാങ്കിലേക്ക് വരുന്നില്ല. ഈ പ്രവണത തുടര്‍ന്നാല്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ട ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുക എന്ന ആശയം പരാജയപ്പെടും. നോട്ട് നിരോധനത്തിന്റെ ലക്ഷ്യവും നേടാന്‍ സാധിക്കാതെ വരും.

English summary
Cash in circulation now more than pre-DeMon level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X