കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; 8 കോടിയിലധികം രൂപയുടെ മദ്യവും കഞ്ചാവും പണവും പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലയളവില്‍ സംസ്ഥാനത്ത് നിന്നും 8.33 കോടി രൂപയുടെ അനധികൃത വസ്തുക്കള്‍ പിടിച്ചെടുത്തതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിനയ് കുമാര്‍ ചൗബെ. നവംബര്‍ ഒന്നിനും 25നും ഇടയിലാണ് വലിയ തോതില്‍ പണവും കഞ്ചാവും അനധികൃത മദ്യവും പിടിച്ചെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ 66 എഫ്‌ഐആറുകള്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് റാഞ്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാർഖണ്ഡിൽ ഭരണം പിടിക്കാനുറച്ച് ജെഎംഎം; പ്രകടന പത്രികയിൽ വൻ പ്രഖ്യാപനങ്ങൾ!ജാർഖണ്ഡിൽ ഭരണം പിടിക്കാനുറച്ച് ജെഎംഎം; പ്രകടന പത്രികയിൽ വൻ പ്രഖ്യാപനങ്ങൾ!

3,99,84,596 രൂപയുടെ പണം, 2,52,00,409 രൂപ വിലവരുന്ന അനധികൃത മദ്യം, 61,76,833 രൂപ വിലമതിക്കുന്ന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എന്നിവയാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം 1,18,57,120 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും 1,35,000 രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും റെയ്ഡില്‍ കണ്ടെടുത്തു.

money

നവംബര്‍ 30നും ഡിസംബര്‍ 20നും ഇടയില്‍ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

English summary
cash, liaquor and weed seized from Jharkhand ahead of assembly poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X