നടന്റെ വീട്ടില്‍ മോഷണം, ഒന്നരക്കോടി പോയി
മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതിഷ് കൗശികിന്റെ വീട്ടില്‍ മോഷണം. 1.2 കോടി രൂപ അടങ്ങിയ ബാഗ് അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയത്. ഞായറാഴ്ച മുംബൈ വെര്‍സോവയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരനാണ് മോഷണം നടത്തിയത് എന്ന് സംശയിക്കുന്നു.
രാജ് ക്ലാസിക് അപ്പാര്‍ട്ട്‌മെന്റിലാണ് സതിഷ് കൗശികും ഭാര്യയും താമസിക്കുന്നത്. മൂന്ന് വീട്ടുജോലിക്കാരാണ് ഇവിടെയുള്ളത്. വെള്ളിയാഴ്ച കൗശികിന്റെ ഓഫീസ് ജീവനക്കാരില്‍ ഒരാള്‍ വീട്ടില്‍ വന്ന് പണമടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ കളക്ഷന്‍ തുകയായിരുന്നു ഇത്.

അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാം എന്ന് കരുതി പണം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുജോലിക്കാരനായ സാജന്‍ കുമാര്‍ പണമടങ്ങിയ ബാഗും മറ്റുമായി കടന്നുകളയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കൗശിക് പുറത്തുപോയിരുന്നു. ഭാര്യ കുളിക്കുകയായിരുന്നു.
19നും 22 നും ഇടയില്‍ പ്രായമുള്ള സാജന്‍ കുമാര്‍ കഴിഞ്ഞ നാല് മാസമായി കൗശികിന്റെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സാജന്‍ കുമാറിന്റെ ഫോണ്‍ വഴി ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ് എന്നും ശ്രമം തുടരുകയാണ് എന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications