പോസ്റ്റ് ഓഫീസുകളില്‍ കൂടുതല്‍ പണം അനുവദിക്കും; ധനകാര്യ സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ ഇതാ....
എടിഎം പുന:ക്രമീകരിക്കാന്‍ ദൗതിയ സംഘം രൂപീകരിച്ചതായും 2000 രൂപയിുടെ നോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ എടിഎമ്മുകളില്‍ എത്തുമെന്നും ധനകാര്യ സ്‌ക്രട്ടറി അറിയിച്ചു.
ദില്ലി: പോസ്‌റ്റോഫിസുകളില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 500 രൂപയുടേയും 1000 രൂപയുടെയും നോട്ടുകള്‍ മാറി വാങ്ങാന്‍ വരുന്നവരുടെ തിരക്ക് കൂടി വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
എടിഎം പുന:ക്രമീകരിക്കാന്‍ ദൗതിയ സംഘം രൂപീകരിച്ചതായും 2000 രൂപയിുടെ നോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ എടിഎമ്മുകളില്‍ എത്തുമെന്നും ധനകാര്യ സ്‌ക്രട്ടറി അറിയിച്ചു. ഞായറാഴ്ച പ്രധാനമന്ത്രിയുടെ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ധനകാര്യ സെക്രട്ടറിയുടെ പ്രസ്താവന. നോട്ട് നിരോധനത്തെ കുറിച്ച് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞ കാര്യങ്ങള്‍.

ചെക്ക്, ഡിഡി
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പരമാവധി ഇലക്ട്രോണിക് ഇടപാടുകള്‍ നടത്തണം. എല്ലാ കച്ചവട സ്ഥാപനങ്ങളും, ആസ്പത്രികളും ചെക്ക്, ഡിഡി തുടങ്ങിയവ സ്വീകരിക്കും.

എടിഎം വാനുകള്‍
മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പ്രധാനപ്പെട്ട ആശുപത്രികള്‍ക്ക് സമീപം മൊബൈല്‍ എടിഎം വാനുകള്‍ സജ്ജമാക്കും.

ക്ഷാമത്തിന് പരിഹാരം
പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ഒരാള്‍ക്ക് 4,000 രൂപ എന്നത് 4,500 രൂപയാക്കി ഉയര്‍ത്തി. 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത് നോട്ട് ക്ഷാമത്തിന് പരിഹാരമാകും.

പിന്‍വലിക്കാം
ആഴ്ചയില്‍ ഒരു അക്കൗണ്ടില്‍ നിന്ന് ചെക്ക് വഴിയോ സ്ലിപ്പ് വഴിയോ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി ഉയര്‍ത്തി. ഒറ്റത്തവണ 24,000 രൂപവരെ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാം.

പണം പിന്‍വലിക്കാം
ഒരു ദിവസം തന്നെ ഒന്നിലേറെ തവണ ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ അവസരം നല്‍കും.

നീട്ടി
പ്രത്യേക സാഹചര്യങ്ങളില്‍ പഴയ 500, 1000 ഉപയോഗിക്കാവുന്നത് നവംബര്‍ 14 വരെ ആയിരുന്നത് 24 വരെയാക്കി നീട്ടി.

എടിഎം സജ്ജമാക്കും
പുതിയ 500,2000 നോട്ടുകള്‍ക്കായി രാജ്യത്തെ എടിഎമ്മുകള്‍ എത്രയും പെട്ടെന്ന് സജ്ജീകരിക്കുന്നതിനായി പ്രത്യേക കര്‍മസേനയെ നിയോഗിക്കും.












Click it and Unblock the Notifications