നിരോധിച്ച രണ്ടുകോടിയുടെ പഴയ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1,000 ആയിരം രൂപ കറന്‍സികളുടെ വലിയ ശേഖരം പോലീസ് കണ്ടെത്തി. മുംബൈയിലെ ഒരു കാറില്‍ നിന്നും രണ്ടു കോടിയുടെ നോട്ടുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് കാര്‍ പരിശോധനയ്ക്കിടെ പോലീസ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
സബര്‍ബന്‍ ബാന്ദ്രയില്‍വെച്ചായിരുന്നു പോലീസ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിരേന്ദ്ര മിശ്ര പറഞ്ഞു. പ്രൈവറ്റ് ഫൈനാന്‍സ് കമ്പനിയിലെ ജോലിക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് പറഞ്ഞു. പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകളാക്കാനായിരുന്നു ഇവരുടെ യാത്ര.

സംഭവത്തെക്കുറിച്ച് ആദായനികുതി വകുപ്പിന് വിവരം നല്‍കിയിട്ടുണ്ട്. പഴയ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ഓഫീസുകളില്‍ നിന്നുമാത്രമേ ഇപ്പോള്‍ മാറ്റി നല്‍കുന്നുള്ളൂ. എന്നാല്‍, ചില ഏജന്‍സികള്‍ വലിയ തോതില്‍ പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റി നല്‍കുന്നുണ്ടെന്നാണ് സൂചന. കറന്‍സി നോട്ടുകള്‍ മാറാന്‍ ബാങ്കുവഴി അനുവദിച്ച സമയം കഴിഞ്ഞശേഷം ഇത്രയും വലിയ തുക പിടിച്ചെടുത്തത് അപൂര്‍വമാണ്.












Click it and Unblock the Notifications