പണത്തിനു പകരം കാര്‍ഡ് ഉപയോഗിച്ചാല്‍ കാത്തിരിക്കുന്നത് കോടികളുടെ ലോട്ടറി
ഒരു കോടിയുടെ ബമ്പര്‍ പ്രൈസ് മാത്രമല്ല, നറുക്കെടുപ്പിലൂടെ ഒട്ടേറെ തവണ സമ്മാനം നല്‍കാനും തീരുമാനിച്ചെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു
ദില്ലി: കറന്‍സി നിരോധനത്തിനുശേഷം രാജ്യത്ത് പണരഹിത ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അവസരം മുതലെടുത്ത് പരമാവധിപ്പേരെ കാഷ്‌ലസ് ഇടപാടുകള്‍ക്കായി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടു നടത്തുന്നവര്‍ക്ക് ഒരു കോടി രൂപയുടെ ലോട്ടറി പ്രഖ്യാപിച്ചിരിക്കുകയാണ് നീതി ആയോഗ്.
ഡിജിറ്റല്‍ പേയ്‌മെന്റിലും ഭാഗ്യം പരീക്ഷിക്കാം; കാര്‍ഡിനും ഉണ്ട് മേന്മകള്‍, കേന്ദ്രനയം ഇങ്ങനെ
ഒരു കോടിയുടെ ബമ്പര്‍ പ്രൈസ് മാത്രമല്ല, നറുക്കെടുപ്പിലൂടെ ഒട്ടേറെ തവണ സമ്മാനം നല്‍കാനും തീരുമാനിച്ചെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. ഡിസംബര്‍ 25മുതല്‍ ഏപ്രില്‍ 14വരെ നീളുന്ന കാലയളവിലെ ഇടപാടുകള്‍ക്കാണ് സമ്മാനം. ഇതുപ്രകാരം 15,000 പേര്‍ക്ക് 1,000 രൂപ വീതം സമ്മാനവും നല്‍കും.

ആഴ്ചകളില്‍ 7,000 നറുക്കെടുപ്പാണ് നടക്കുക. ഉപഭോക്താവിന് 1 ലക്ഷം രൂപവരെ സമ്മാനം നേടാമെന്നിരിക്കെ കച്ചവടക്കാര്‍ക്ക് 50,000 രൂപവരെയും സമ്മാനം ലഭിച്ചേക്കാം. ഏപ്രില്‍ 14ന് നടക്കുന്ന ബമ്പര്‍ നറുക്കെടുപ്പിലെ വിജയിക്ക് 1 കോടിരൂപയുടെ സമ്മാനമാണ് നല്‍കുകയെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമിതാഭ് കാന്ത് അറിയിച്ചു.
50നും 5,000ത്തിനും ഇടയിലുള്ള ഇടപാടുകളാണ് സമ്മാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക. RuPay, USSD,UPI and AEPS എന്നിവ വഴിയുള്ള ഇടപാടുകള്‍ മാത്രമേ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ. ക്രഡിറ്റ് കാര്‍ഡുകളും ഇ വാലറ്റും ഉപയോഗിച്ചുള്ളവ സ്‌കീമിന്റെ പരിധിയില്‍ വരില്ല. കാര്‍ഡുകള്‍ ഉപയോഗിച്ച ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് നീതി ആയോഗും കാഷ്‌ലസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications