Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാഷ് ലെസ് നീക്കം ലക്ഷ്യം കണ്ടില്ല: രാജ്യത്ത് കറന്‍സി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്

ദില്ലി: 2016 നവംബർ 8 ന് സർക്കാർ നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് വർഷത്തിന് ശേഷവും പൊതുജനങ്ങളുടെ പക്കലുള്ള കറൻസി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2021 ഒക്ടോബർ 8 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങളിലുള്ള കറൻസി റെക്കോർഡ് വളര്‍ച്ച നേടി 28.30 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 57.48 ശതമാനം വർധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

അതായത് 2016 നവംബർ 4 ലെ 17.97 ലക്ഷം കോടി രൂപയിൽ നിന്ന് 10.33 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തം. പൊതുജനങ്ങളിലുള്ള പണം 2016 നവംബർ 25-ന് രേഖപ്പെടുത്തിയത് 9.11 ലക്ഷം കോടിയായിരുന്നെങ്കില്‍ ഏകദേശം 5 വര്‍ഷങ്ങള്‍ കൊണ്ട് അത് 211 ശതമാനം വര്‍ധിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം,

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം, 2020 ഒക്ടോബർ 23 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ, ദീപാവലി ഉത്സവത്തിന് മുന്നോടിയായി പൊതുജനങ്ങളിലുള്ള കറൻസിയിൽ 15,582 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. കണക്കുകള്‍ വർഷാവർഷം 8.5 ശതമാനം അഥവാ 2.21 ലക്ഷം കോടി രൂപ വർദ്ധിച്ചു. 2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷം, 2016 നവംബർ 4 ന് 17.97 ലക്ഷം കോടി രൂപയായിരുന്ന പൊതുജനങ്ങളിലുള്ള കറൻസി 2017 ജനുവരിയിൽ 7.8 ലക്ഷം കോടി രൂപയായി കുറയുന്ന സാഹചര്യം ഉണ്ടായിരുന്നു.

മലയാളികളുടെ താരദമ്പതികള്‍; വൈറലായി ദിലിപീന്റെ കാവ്യയുടേയും ചിത്രങ്ങള്‍

നോട്ട് നിരോധനത്തിന് പിന്നാലെ സർക്കാരും ആർ ബി ഐയും

നോട്ട് നിരോധനത്തിന് പിന്നാലെ സർക്കാരും ആർ ബി ഐയും " ക്യാഷ് ലെസ് സമൂഹം" എന്ന ലക്ഷ്യത്തോടെ പേയ്‌മെന്റുകൾ ഡിജിറ്റൈസ് ചെയ്യൽ, വിവിധ ഇടപാടുകളിൽ പണം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയുമായി മുന്നോട്ട് വന്നെങ്കിലും ആളുകള്‍ക്കിടയിലെ പണത്തിന്റെ ഉപയോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് പാൻഡെമിക്കിന്റെ വ്യാപനത്തെ നേരിടാൻ സർക്കാർ

കോവിഡ് പാൻഡെമിക്കിന്റെ വ്യാപനത്തെ നേരിടാൻ സർക്കാർ കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ 2020 ൽ പൊതുജനങ്ങള്‍ക്കിടയില്‍ പണത്തിനുള്ള ആവശ്യകത വര്‍ധിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ ഈ കുതിപ്പിന് പ്രാഥമിക കാരണമായി വിലയിരുത്തുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഫെബ്രുവരിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഇന്ത്യൻ സർക്കാരും ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയും ചെയ്തതോടെ, ആളുകൾ പലചരക്ക് സാധനങ്ങളും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി പണം സ്വരൂപിക്കാൻ തുടങ്ങുകയായിരുന്നു.

ആർ ബി ഐയുടെ നിർവ്വചനം അനുസരിച്ച്

ആർ ബി ഐയുടെ നിർവ്വചനം അനുസരിച്ച്, പ്രചാരത്തിലുള്ള മൊത്തം കറൻസിയിൽ (സിഐസി) നിന്ന് ബാങ്കുകളിലെ പണം കുറച്ച ശേഷമാണ് പൊതുജനങ്ങളിലുള്ള കറൻസി കണക്കാക്കുന്നത്. 2016 നവംബറിലെ പെട്ടെന്നുള്ള നോട്ട് പിൻവലിക്കൽ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതായിരുന്നു, ബിസിനസുകൾ പ്രതിസന്ധി നേരിടുകയും മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 1.5 ശതമാനത്തോളം ഇടിയികയും ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം നിരവധി ചെറുകിട യൂണിറ്റുകൾ ശക്തമായി തകരുകയും അടച്ച് പൂട്ടേണ്ടതായും വന്നിരുന്നു. ഇത് പണലഭ്യതക്കുറവും സൃഷ്ടിച്ചു.

കേവല സംഖ്യകളിൽ പ്രചാരത്തിലുള്ള കറൻസി

കേവല സംഖ്യകളിൽ പ്രചാരത്തിലുള്ള കറൻസിയുടെ വർദ്ധനവ് യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമല്ല. നോട്ട് അസാധുവാക്കലിനുശേഷം കുറഞ്ഞുവന്ന കറൻസിയും ജിഡിപി അനുപാതവുമാണ് കണക്കിലെടുക്കേണ്ടതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 10-12 ശതമാനമാണ് ജിഡിപി അനുപാതത്തിൽ വിനിമയത്തിലുള്ള പണം. സമീപ വർഷങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ രാജ്യത്തുടനീളമുള്ള മൂല്യത്തിലും അളവിലും ക്രമാനുഗതമായി വളരുകയാണെങ്കിലും,മൊത്തം സാമ്പത്തിക വളർച്ചയ്‌ക്ക് അനുസൃതമായി കറൻസി വിനിമയവും വര്‍ധിച്ചതായാണ് കാണിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+