ഇന്ത്യയില്‍ കാസിനോകളും സ്‌പോര്‍ട്‌സ് ബെറ്റിങ്ങും നിയമവിധേയമായേക്കും; നടപടി തുടങ്ങി
ദില്ലി: രാജ്യത്ത് നിയമവിരുദ്ധമായ കാസിനോകളും സ്‌പോര്‍ട്‌സ് ബെറ്റിങ്ങും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചന. ഇതുസംബന്ധിച്ച് ഉന്നത നിയമ വൃത്തങ്ങള്‍ പരിശോധന തുടങ്ങി. ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിയമ നിര്‍മാണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നിയമത്തിന്റെ കരട് പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രിക്കറ്റ് ബെറ്റിങ് നിയമവിധേയമാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കോടിക്കണക്കിന് രൂപ വരുമാനമായി എത്തിയേക്കാവുന്ന തരത്തില്‍ നിയമ നിര്‍മാണത്തിന് തുടക്കമിടുന്നത്. നിയമവിധേയമായാല്‍ സര്‍ക്കാരിന്റെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും ഇവ നടക്കുക.

രാജ്യത്ത് വര്‍ഷംതോറും ശതകോടിയിലധികമാണ് ക്രിക്കറ്റ് ബെറ്റിങ്ങിലൂടെയും മറ്റും മറിയുന്നത്. നിയമത്തിന്റെ നിരീക്ഷണമുണ്ടെങ്കിലും ഇവര്‍ പലപ്പോഴും പിടിക്കപ്പെടാറില്ല. ബെറ്റിങ് കളിക്കാരിലേക്കും മാറിയതോടെ വലിയതോതിലുള്ള ഒത്തുകളിയും നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവയ്‌ക്കെല്ലാം തടയിട്ടുകൊണ്ടുള്ളതാകും പുതിയ നിയമം.
അടുത്തുതന്നെ നിയമം പാര്‍ലിമെന്റിന്റെ ഇരു സഭകളിലേക്കും എത്തിയേക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള നിയമത്തിന് സമാനമായിട്ടായിരിക്കും ഇന്ത്യയിലെ നിയമവും. വര്‍ഷത്തില്‍ ഏതാണ്ട് 12,000ത്തിനും 19,000 ഇടയില്‍ വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.












Click it and Unblock the Notifications