കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി സംവരണത്തിനെതിരെ ആര്‍എസ്എസ്; ഉത്തര്‍പ്രദേശില്‍ ബിജെപി വിയര്‍ക്കും

സംവരണമല്ല അവസരമാണ് സൃഷ്ടിക്കേണ്ടതെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി.

  • By Jince K Benny
Google Oneindia Malayalam News

ജയ്പുര്‍: സംവരണത്തിന് വേണ്ടി ഗുജറാത്തില്‍ പ്രക്ഷോഭം കത്തി നില്‍ക്കവെയാണ് ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണത്തിനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സംവരണമല്ല അവസരമാണ് സൃഷ്ടിക്കേണ്ടതെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Manmohan Vaidya

നിരന്തരമായി തുടരുന്ന സംവരണ നയം ഒരു രാജ്യത്തിനും അഭികാമ്യമല്ലെന്ന് ഡോ അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് അവസാനമുണ്ടാകണം. എല്ലാവര്‍ക്കും തുല്യ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന ഒരു കാലം സംജാതമാകണമെന്നും വൈദ്യ പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ വൈദ്യയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 17 ശതമാനവും ജാട്ട് വിഭാഗക്കാരാണ്. ജാതി സംരണത്തിന് അര്‍ഹത നല്‍കാത്തതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തുന്നതാണ് വൈദ്യയുടെ പ്രസ്താവന.

English summary
RSS leader Manmohan Vaidya said on reservation that everyone should be given equal opportunity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X