കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് മോദി? ജാതി സമവാക്യങ്ങള്‍ എല്ലാം തീരുമാനിക്കും, കാത്തിരിക്കുന്നത്

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ഗുജറാത്തിലെ നിലവിലെ സാഹചര്യങ്ങള്‍ ബിജെപിക്കും മോദിക്കും അനുകൂലമല്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. എല്ലാ തവണത്തെയും പോലെ ജാതി സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ്. ബിജെപിക്ക് എതിരായ വിവിധ സമുദായങ്ങളെ ഒപ്പം കൂട്ടി ബിജെപിയെ നേരിടാനുള്ള ഒരുക്കത്തിലാണ് രാഹുല്‍.

അതേസമയം 22 വര്‍ഷത്തെ ഭരണം കൈയ്യില്‍ നിന്ന് നഷ്ടമാകാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. പാര്‍ട്ടി ചാണക്യന്‍ അമിത്ഷാ വരും ദിവസങ്ങളില്‍ ഗുജറാത്തില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. എന്തായാലും വരും ദിവസങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ക്കും സഖ്യങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ദേശീയ രാഷ്ട്രീയം സാക്ഷിയാകും.

ഒരു മുഴം മുന്നേ എറിഞ്ഞ്

ഒരു മുഴം മുന്നേ എറിഞ്ഞ്

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പതിവില്‍ നിന്ന് വിപരീതമായി ഒരു മുഴം മുന്നെ തന്നെ എറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയെ എതിര്‍ക്കുന്ന പട്ടേല്‍ വിഭാഗത്തെയും ദളിത് വിഭാഗത്തെയും ഒപ്പം കൂട്ടി ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസ് തന്ത്രം. ഇതിന്റെ ഭാഗമായി പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലുമായും ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

തന്ത്രങ്ങള്‍ ഫലം കണ്ടു

തന്ത്രങ്ങള്‍ ഫലം കണ്ടു

പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് തന്ത്രം ഫലിച്ചു തുടങ്ങി. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ ഏകതാമഞ്ച് കണ്‍വീനര്‍ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. അല്‍പേഷിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും ബിജെപിക്കൊപ്പം ചേരാതെ കോണ്‍ഗ്രസിനൊപ്പം ചേരാനാണ് അല്‍പേഷിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 14 എംഎല്‍എമാരെ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പുതിയ കൂട്ട് ഏറെ പ്രചോദനമാണ്.

ഒരു പങ്ക് മാത്രം

ഒരു പങ്ക് മാത്രം

ഗുജറാത്ത് ജനസംഖ്യയില്‍ പകുതിയോളം ഒബിസി വിഭാഗക്കാരാണ്. അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നു കരുതി എല്ലാ ഒബിസി വോട്ടും കോണ്‍ഗ്രസിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. 146 ജാതുകളുള്ള ഒബിസിയിലെ ബിജെപിയോട് ചാഞ്ഞു നില്‍ക്കുന്നവരുടെ ഒരു പങ്ക് വോട്ട് ഇതിലൂടെ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് വിവരം. എണ്‍പതുകളില്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന ഒബിസി വോട്ടുകള്‍ തൊണ്ണൂറുകളില്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു.

ആദിവാസി വോട്ട് തിരിച്ചു പിടിക്കാന്‍

ആദിവാസി വോട്ട് തിരിച്ചു പിടിക്കാന്‍

ഗുജറാത്തില്‍ 15 ശതമാനത്തോളം ആദിവാസികളുണ്ട്. ഇവരുടെ വോട്ട് പരമ്പരാഗതമായി കോണ്‍ഗ്രസിന് തന്നെയാണ് ലഭിച്ചിരുന്നത്. 2012ലെ തിരഞ്ഞടുപ്പില്‍ 27 ഗോത്ര സംവരണ സീറ്റുകളില്‍ 16 എണ്ണവും കോണ്‍ഗ്രസ് പിടിച്ചിരുന്നു. എന്നാ്ല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദിവാസി മേഖലകളില്‍ സംഘപരിവാര്‍ ശക്തമായി വരികയാണ്. ജനതാദള്‍ യു എംഎല്‍എ ഛോട്ടു ഭായ് വാസവയെ ഉപയോഗിച്ച് ആദിവാസി മേഖല പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം.

ജിഗ്നേഷ് മേവാനിയും ദളിത് വോട്ടും

ജിഗ്നേഷ് മേവാനിയും ദളിത് വോട്ടും

ഗുജറാത്ത് ജനസംഖ്യയില്‍ ഏഴ് ശതമാനം മാത്രമാണ് ദളിത് വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പമായിരുന്ന ദളിതര്‍ ഇത്തവണ ബിജെപിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ. രാജ്യമെങ്ങും ദളിതര്‍ക്കെതിരെ ഉണ്ടായ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം ദളിതരെ ബിജെപിക്കെതിരെ തിരിച്ചിരിക്കുകയാണ്. ദളിത് നേതാവ് ജിഗ്നേഷ് മെവാനി ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മുതലെടുത്ത് ജിഗ്നേഷിനെ ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസ് തന്ത്രം. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ജിഗ്നേഷ് മെവാനി തീരുമാനവമെടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

മുസ്ലിം വോട്ടും കോണ്‍ഗ്രസിലേക്ക്

മുസ്ലിം വോട്ടും കോണ്‍ഗ്രസിലേക്ക്

നിലവിലെ സാഹചര്യങ്ങളില്‍ ഗുജറാത്തിലെ പത്ത് ശതമാനം വരുന്ന മുസ്ലിം വോട്ടും കോണ്‍ഗ്രസിലേക്ക് തന്നെ എത്താനാണ് സാധ്യത. മോദി സര്‍ക്കാരിനു കീഴില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നാണ് മുസ്ലീങ്ങളുടെ വിശ്വാസം. ഇത് തന്നെയാണ് വോട്ട് കോണ്‍ഗ്രസിലേക്ക് പോകാനുള്ള കാരണവും. പഴയ സൗഹൃദം മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസിനോടില്ല. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റ് സാധ്യതകള്‍ മുസ്ലീങ്ങള്‍ക്കില്ല.

 എണ്‍പതുകളിലെ തന്ത്രം

എണ്‍പതുകളിലെ തന്ത്രം

എണ്‍തപതുകളില്‍ മാധവ് സിങ് സോളങ്കി വിജയകരമായി നടപ്പാക്കിയ ഖാം( ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലിം) കൂട്ടുകെട്ടിന്റെ പുതിയ പതിപ്പിനാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ പദ്ധതിയിടുന്നത്. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മാധവ് സിങ് സോളങ്കിയുടെ മകനുമായ ഭരത് സിങ് സോളങ്കിയാണ് പുതിയ തന്ത്രങ്ങളുടെ പിന്നിലെ ബുദ്ധി കേന്ദ്രം. എണ്‍പതുകളില്‍ ഖാം കൂട്ടുകെട്ടിനെ തകര്‍ത്ത പട്ടേലുമാരിലെ ഒരു വിഭാഗം ഹര്‍ദിക് പട്ടേലിനൊപ്പം കോണ്‍ഗ്രസില്‍ എത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് ബലം നല്‍കുകയാണ്.

കണക്കുകള്‍ മാത്രം പോരാ

കണക്കുകള്‍ മാത്രം പോരാ

കണക്കുകള്‍ കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും ഇത് വിജയം സമ്മാനിക്കുമെന്ന് പറയാനാകില്ല. ബിജെപി വോട്ട് എല്ലാ വിഭാഗങ്ങളിലും ചിതറിക്കിടക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് നേട്ടം കൊയ്യാനാകുമെങ്കിലും നഗരങ്ങളില്‍ ബിജെപിക്ക് തന്നെയാണ് ആഴത്തില്‍ വേരുകളുള്ളത്. ഇത് ബിജെപിയുടെ ശക്തിയാണ്.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

ഗുജറാത്തില്‍ ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം മുതലെടുക്കാനായാല്‍ കോണ്‍ഗ്രസിന് വിജയം നേടാമെന്ന നേരീയ പ്രതീക്ഷയുണ്ട്. 2012ല്‍ ഒമ്പത് ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത് ഇത്തവണ കോണ്ഗ്രസിന് പത്ത് ശതമാനം വോട്ട് നേടാനായാല്‍ വിജയം ഉറപ്പിക്കാം.

ശക്തമായി തന്നെ നേരിടുന്നു

ശക്തമായി തന്നെ നേരിടുന്നു

കോണ്‍ഗ്രസിന്റെ വേരോട്ടം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉയര്‍ന്ന കോഴ വിവാദം ബിജെപിക്ക് തിരിച്ചടിയായെങ്കിലും അതിനെ ശക്തമായി തന്നെ നേരിട്ട് വരികയാണ് ബിജെപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+