ജാതിയ്ക്ക് ചോരയേക്കാള്‍ കട്ടിയുണ്ട്... ഭയക്കുന്നത് സംഭവിച്ചിരിയ്ക്കുന്നു, ഈ ട്വീറ്റ് കാണൂ
ഹൈദരാബാദ്: ജീവന്റെ കാര്യം വരുമ്പോള്‍ ജാതിയും മതവും ഒന്നും ഇല്ലെന്നാണ് എല്ലാവരും പറയാറുളളത്. വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ ആണിന്റേയും പെണ്ണിന്റേയും മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കാറാണ് പതിവ്. അവിടെ ആരും ജാതിയും മതവും പറഞ്ഞ് വരാറില്ല.
രക്തം സ്വീകരിയ്ക്കുമ്പോഴും അവയവങ്ങള്‍ സ്വീകരിയ്ക്കുമ്പോഴും ആരും വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാറില്ല(പരിശോധിക്കാറുണ്ടായിരുന്നില്ല എന്ന് പറയേണ്ടിവരും). മരണം മുന്നില്‍ കാണുമ്പോള്‍ ജാതിയും മതവും പറഞ്ഞിരുന്നിട്ട് കാര്യമില്ലെന്ന സാമാന്യബോധം മാത്രമാണ് അവിടെ നടക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റ് ജനാധിപത്യവിശ്വാസികളേയും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരേയും അമ്പരപ്പിയ്ക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തു.

കമ്മ ജാതിയില്‍ പെട്ട രക്തദാതാക്കളെ തേടുന്ന ഒരു ട്വീറ്റ് ആയിരുന്നു അത്. ആന്ധ്രയിലേയും തെലങ്കാനയിലേയും ഉയര്‍ന്ന ജാതിയാണ് 'കമ്മ'. മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു രക്തം. അവിടേയും ജാതിപറയുന്നവര്‍ മനുഷ്യനെന്ന വിളിപ്പേരിന് പോലും അര്‍ഹരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബ്ലഡ് ഡോണേഴ്‌സ് ഇന്ത്യ എന്ന ഐഡിയില്‍ നിന്നാണ് ഇത്തരം ഒരു ട്വീറ്റ് വന്നത്. ഇവര്‍ എത്തരത്തിലുള്ള രക്തദാതാക്കളാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ജാതി നോക്കി രക്തം ദാനം ചെയ്യുന്നതും സ്വീകരിയ്ക്കുന്നതും രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ചിന്തികക്കാവുന്നതേ ഉള്ളൂ.
കേരളത്തില്‍ പോലും അടുത്ത കാലത്ത് പലരും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications