ജാതി വ്യവസ്ഥ ദൈവം തുടങ്ങിവെച്ചതല്ല, അത് പൂജാരിമാര്‍ ഉണ്ടാക്കിയതാണെന്ന് മോഹന്‍ ഭാഗവത്
ജാതി വ്യവസ്ഥ അതുപോലെ നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഭാഗവത് പറഞ്ഞു. ശിരോമണി രോഹിദാസിന്റെ 647ാം ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ: ജാതി വ്യവസ്ഥയെ തള്ളി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. രാജ്യത്ത് എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഒരുപോലെയാണ്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
ജാതി വ്യവസ്ഥ അതുപോലെ നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഭാഗവത് പറഞ്ഞു. ശിരോമണി രോഹിദാസിന്റെ 647ാം ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് ജീവനോപാധി നേടിയെടുക്കുമ്പോള്‍, സമൂഹത്തോട് കൂടിയുള്ള ഉത്തരവാദിത്വം അതിലൂടെ ഉണ്ടാവുന്നത്. സമൂഹത്തിന് നന്മയ്ക്ക് വേണ്ടിയാണ് എല്ലാ ജോലിയും. അങ്ങനെയുള്ളപ്പോള്‍ ഏതെങ്കിലുമൊരു ജോലി വലുതും ചെറുതും, വ്യത്യസ്തവുമാകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
നമ്മുടെ സ്രഷ്ടാവിന് എല്ലാവരും തുല്യരാണ്. അവിടെ ജാതിയൊന്നുമില്ല. ഇത്തരം വ്യത്യാസങ്ങള്‍ നമ്മുടെ പൂജാരിമാരാണ് ഉണ്ടാക്കിയത്. അവരാണ് ജാതിവ്യവസ്ഥയ്ക്ക് കാരണക്കാര്‍. അത് തെറ്റാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബോധവും അന്തര്‍ബോധവും, രാജ്യത്ത് ഒരേപോലെയാണ്. ഒരാള്‍ക്ക് മുന്നിലുണ്ടാവുന്ന ഓപ്ഷന് മാത്രമാണ് വ്യത്യസ്തമാകുന്നത്. തുളസിദാസ്, കബീര്‍, സൂര്‍ദാസ് എന്നിവരേക്കാളും വലിയ പ്രശസ്തിയും പെരുമും രോഹിദാസിന് ഉണ്ടായിരുന്നു. സന്ന്യാസി ശിരോമണി എന്ന് അറിയപ്പെടുന്നത് അതുകൊണ്ടാണ്. രോഹിതാസ് പറഞ്ഞിട്ടുള്ളത് മതം എന്നത് ഒരാളുടെ വയര്‍ നിറയ്ക്കുന്നത് മാത്രമല്ലെന്നാണെന്നും ഭാഗവത് പറഞ്ഞു.
സമൂഹത്തെ ഒന്നിപ്പിക്കുകയും, അതിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് മതം എന്ന് പറയുന്നത്. ഇത്തരം ചിന്താഗതികള്‍ കൊണ്ടാണ് പലരും രോഹിതാസിന്റെ അനുയായികളായി മാറിയിത്.
സത്യം, അനുതാപം, ആന്തരിക ശുചിത്വം, തുടര്‍ച്ചയായ കഠിനാധ്വാനം എന്നിവ അദ്ദേഹം സമൂഹത്തിന് നല്കിയ മന്ത്രങ്ങളാണ്. നിങ്ങള്‍ ചുറ്റുമുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുക. പക്ഷേ എന്ത് വന്നാലും സ്വന്തം മതം വിട്ട് പോകാതിരിക്കുക. മറ്റ് മതങ്ങളെ ചവിട്ടി മെതിക്കാതെ, നിങ്ങള്‍ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാമെന്നും ഭാഗവത് പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications