Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ ലിംഗം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു!കാസ്റ്റിങ്ങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടന്‍

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം അനുഭവങ്ങള്‍ തങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളത്തില്‍ ഉള്‍പ്പെടെ പല നായികമാരും വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വഴങ്ങണമെന്ന് പച്ചയ്ക്ക് ചോദിച്ച സംവിധായകരും നിര്‍മ്മാതാക്കളും നടന്‍മാരും വരെ ഉണ്ടായിട്ടുണ്ടെന്നും നായികമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കാസ്റ്റിങ്ങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ് ഖുറാന. ഒരു ചാറ്റ് ഷോയിലാണ് ഖുറാന താന്‍ നേരിട്ട അനുഭവം വെളിപ്പെടുത്തിയത്.

 ചാറ്റ് ഷോ

ചാറ്റ് ഷോ

അനിതാ ഷരോഫിന്‍റെ ചാറ്റ് ഷോയില്‍ വെച്ചാണ് ആയുഷ്മാന്‍ ഖുറേഷി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെ തന്നോട് ഒരു സംവിധായകന്‍ ലിംഗം കാണിക്കാന്‍ ആവശ്യപ്പെട്ടെന്ന് താരം പറഞ്ഞു.

 ഞെട്ടിപ്പോയി

ഞെട്ടിപ്പോയി

സംവിധായകന്‍ ചോദിച്ചത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ആയുഷ് ചാറ്റ് ഷോയില്‍ പറഞ്ഞു. 2018 ല്‍ ഇറങ്ങിയ വിക്കി ഡോണ്‍ എന്ന ചിത്രത്തിന് ശേഷം തന്നോട് ഒരു പെണ്‍കുട്ടി ബീജം ചോദിച്ചതായും ആയുഷ് വെളിപ്പെടുത്തി.

 അമ്മയ്ക്കൊപ്പം

അമ്മയ്ക്കൊപ്പം

അമ്മയ്ക്കൊപ്പം ഒരിക്കല്‍ മാള്‍ സന്ദര്‍ശിച്ചപ്പോഴാണ് ആരാധിക തന്‍റെ അടുത്ത് വന്ന് ബീജെ ആവശ്യപ്പെട്ട്. ആരാധികയുടെ ആവശ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അമ്മയും പ്രതികരിക്കാനാവാതെ സ്തംഭിച്ചു പോയെന്നും താരം പറഞ്ഞു.

 അവാര്‍ഡ്

അവാര്‍ഡ്

ബോളിവുഡിലെ യുവനടനായ ആയുഷ് ഖുറാന വിക്കി ഡോണര്‍, മെരി പ്യാരി ബിന്ദു, ദം ലഗാ കെ ഹൈഷ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പുതുമുഖ താരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വിക്കി ഡോണര്‍ എന്ന ചിത്രത്തിന് താരത്തിന് ലഭിച്ചിരുന്നു.

 മലയാളത്തിലും

മലയാളത്തിലും

മലയാളത്തില്‍ നിന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നേരത്തേ നവജിത്ത് നാരായണന്‍ എന്ന പുതുമുഖ താരം രംഗത്തെത്തിയിരുന്നു. ആമി എന്ന സിനിമയില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കഥാപാത്രമായി അഭിനയിച്ച താരമാണ് നവജിത്.

തുടയില്‍ കൈവെച്ചു

തുടയില്‍ കൈവെച്ചു

ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നെ ലൈംഗിക ആവശ്യത്തിനായി സമീപിച്ചിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്. താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും അയാള്‍ പിന്‍മാറിയില്ലെന്നും താരം ഫേസ്ബുക്കില്‍ തുറന്നെഴുതി.

പൊട്ടിച്ചു

പൊട്ടിച്ചു

നിനക്കൊരു charectr തന്നാല്‍ എനിക്കെന്താ ലാഭം എന്ന് ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും പറഞ്ഞിട്ടും പിന്മാറാത്ത അയാളുടെ മുഖം നോക്കി ഒന്നു പൊട്ടിച്ചെന്നും നവജിത്ത് തുറന്ന് പറഞ്ഞിരുന്നു.

നായിക

നായിക

മലയാളത്തില്‍ കാസ്റ്റിങ്ങ് കൗച്ചുണ്ടെന്ന കാര്യം ആദ്യമായി തുറന്ന് പറഞ്ഞത് നടി പാര്‍വ്വതിയായിരുന്നു. സംവിധായകനെന്നോ നിര്‍മ്മാതാവോ എന്നില്ലാതെ അവസരങ്ങള്‍ വേണമെങ്കില്‍ ചില ആവശ്യങ്ങള്‍ നിറവേറ്റി തരണമെന്ന് പച്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു പാര്‍വ്വതി വെളിപ്പെടുത്തിയത്.അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കൊണ്ടാണ് കുറച്ച് കാലം സിനിമകള്‍ ഇല്ലാതിരുന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

 അനുഭവങ്ങള്‍

അനുഭവങ്ങള്‍

പിന്നാലെ പത്മപ്രിയയും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പത്മപ്രിയയ്ക്ക് പിന്നാലെ ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്‍, ചാര്‍മിള , ഹണി റോസ് എന്നിവരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു.മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ച് വിവാദം വന്‍ ചര്‍ച്ചയായിരുന്നു.

 ശ്രീറെഡ്ഡി

ശ്രീറെഡ്ഡി

സിനിമയില്‍ വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.പലരും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും സിനിമയില്‍ തിളങ്ങുന്ന വേഷം തന്നില്ലെന്നും നടി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+