കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ്റ്റിങ് കൗച്ച് പാര്‍ലമെന്റിലും; സ്ത്രീ ശരീരം കാഴ്ചവയ്ക്കണം, മുന്‍ വനിതാ എംപിയുടെ വെളിപ്പെടുത്തല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ ജോലിക്ക് വേണ്ടി പുരുഷ മേധാവികളുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന സമ്പ്രദായം എല്ലാ മേഖലയിലുമുണ്ടെന്ന് വെളിപ്പെടുത്തല്‍. ഏത് ജോലിയിലും ഇതേ രീതി പിന്തുടരുന്നുണ്ടെന്നാണ് മുന്‍ വനിതാ എംപി രേണുക ചൗധരി പറയുന്നത്. സിനിമാ രംഗത്ത് കൂടുതലായി പറഞ്ഞുകേള്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് പ്രതികരണം ശക്തമാകുന്നതിനിടെയാണ് മുന്‍ പാര്‍ലമെന്റംഗവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്.
മലയാള സിനിമാ മേഖലയില്‍ ഉള്‍പ്പെടെ കാസ്റ്റിങ് കൗച്ച് നേരത്തെ ചര്‍ച്ചയായിരുന്നു. ആന്ധ്രയില്‍ നടി ശ്രീ റെഡ്ഡി നിരവധി പ്രമുഖ നിര്‍മാതാക്കള്‍ക്കും സിനിമാ അണിയപ്രവര്‍ത്തകര്‍ക്കുമെതിരെ കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ ദേശീയ തലത്തില്‍ വിഷയം സജീവ ചര്‍ച്ചയായത്...

വേഷം ലഭിക്കാന്‍

വേഷം ലഭിക്കാന്‍

സിനിമയില്‍ വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി അടുത്തിടെ വെളിപ്പെടുത്തിയത്. പലരും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും സിനിമയില്‍ തിളങ്ങുന്ന വേഷം തന്നില്ലെന്നും നടി ആരോപിച്ചിരുന്നു.

വസ്ത്രം അഴിച്ച് പ്രതിഷേധം

വസ്ത്രം അഴിച്ച് പ്രതിഷേധം

ആദ്യം ഇത്തരം ആരോപണം ഉന്നയിച്ച നടി വ്യത്യസ്തമായ സമര രീതി സ്വീകരിച്ചതോടെയാണ് വിവാദമായത്. ഹൈദരാബാദിലെ താരസംഘടനകളുടെ ആസ്ഥാനത്തിന് മുമ്പിലെത്തി വസ്ത്രങ്ങള്‍ അഴിക്കുകയായിരുന്നു ശ്രീ റെഡ്ഡി. അടിവസ്ത്രം മാത്രം ധരിച്ചാണ് അവര്‍ നിന്നത്.

ഒട്ടേറെ താരങ്ങള്‍ വരുന്നു

ഒട്ടേറെ താരങ്ങള്‍ വരുന്നു

ഇനിയും സിനിമാ മേഖലയില്‍ സ്ത്രീകളെ അപമാനിക്കുന്നതും പീഡിപ്പിക്കുന്നതും ഒഴിവാക്കിയില്ലെങ്കില്‍ നൂല്‍ബന്ധം പോലുമില്ലാതെ നില്‍ക്കുമെന്നും ശ്രീ റെഡ്ഡി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. നടിയുടെ ഈ വ്യത്യസ്ത പ്രതിഷേധത്തിന് ശേഷം ഒട്ടെറെ താരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു.

മലയാള സിനിമയിലും

മലയാള സിനിമയിലും

മലയാള സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന് ചില നടിമാര്‍ വെളിപ്പെടുത്തിയതും ഇതോട് ചേര്‍ത്ത് വായിക്കണം. ബോളിവുഡ് നടിമാരും ഹോളിവുഡ് നടിമാരും സമാനമായ പീഡനങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ മാത്രമാണോ സ്ത്രീകള്‍ ലൈംഗിക ചൂഷണങ്ങള്‍ വിധേയരാകുന്നത്. അല്ല..

രേണുക പറയുന്നു

രേണുക പറയുന്നു

അതിനുള്ള മറുപടിയാണ് മുന്‍ പാര്‍ലമെന്റംഗമായ രേണുക ചൗധരി നല്‍കിയത്. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു രേണുക ചൗധരി. കഴിഞ്ഞ മാസമാണ് അവര്‍ കാലാവധി പൂര്‍ത്തിയാക്കിയത്. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും പീഡനം നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ പോലും

പാര്‍ലമെന്റില്‍ പോലും

പാര്‍ലമെന്റില്‍ പോലും കാസ്റ്റിങ് കൗച്ചുണ്ട്. എല്ലായിടത്തും നടക്കുന്നുണ്ടെന്നത് ഒരു സത്യമാണ്. പാര്‍ലമെന്റ് ഇതില്‍ നിന്ന് മുക്തമാണെന്ന് ആരും കരുതരുത്. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ രാജ്യം എഴുന്നേറ്റ് നില്‍ക്കണം. മീ ടൂ എന്ന് പറയണം- ചൗധരി ആവശ്യപ്പെട്ടു.

കാസ്റ്റിങ് കൗച്ചില്‍ എന്താണ് പ്രശ്‌നം

കാസ്റ്റിങ് കൗച്ചില്‍ എന്താണ് പ്രശ്‌നം

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എല്ലാവരും പരസ്യമായി വിമര്‍ശനം ഉന്നയിക്കവെ ചൊവ്വാഴ്ച അതിനെ പുകഴ്ത്തി പ്രമുഖ രംഗത്തുവന്നതും ശ്രദ്ധേയമായി. പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ ആണ് കാസ്റ്റിങ് കൗച്ചിനെ മോശമായി കാണേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.

സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം

സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം

നിങ്ങള്‍ക്ക് ജോലി നല്‍കുന്ന ഒന്നാണത്. സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗമാണ് കാസ്റ്റിങ് കൗച്ച്. ബോളീവുഡിന്റെ തുടക്കം മുതലേ ഇതുണ്ട്. നടിമാരെ അവരുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത്. അതെങ്ങനെയാണ് ചൂഷണമാകുകയെന്നാണ് സരോജ് ഖാന്‍ ചോദിച്ചത്.

ഒടുവില്‍ സംഭവിച്ചത്

ഒടുവില്‍ സംഭവിച്ചത്

പ്രതിഷേധം ശക്തമായപ്പോള്‍ സരോജ് ഖാന്‍ ക്ഷമ ചോദിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരെയാണ് നടിമാര്‍ ആദ്യം തുറന്നുപറഞ്ഞത്. അമ്പതിലധികം നടിമാരെയാണ് ഈ ഹോളിവുഡ് നിര്‍മാതാവ് ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചത്. മീ ടൂ ക്യാംപയിന്റെ തുടക്കം അവിടെയായിരുന്നു.

രാജ്യം പ്രതികരിക്കണം

രാജ്യം പ്രതികരിക്കണം

പിന്നീട് മലയാള സിനിമാ രംഗത്തുവരെ ചില വെളിപ്പെടുത്തലുകളുണ്ടായി. എന്നാല്‍ രേണുക ചൗധരി പറയുന്നത് എല്ലാ മേഖലയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലാ മേഖലയിലും ചൂഷണം ചെയ്യപ്പെടുകയാണെന്നും അവര്‍ പറയുന്നു. ഇതിനെതിരെ രാജ്യം മൊത്തമായി പ്രതികരിക്കണമെന്നും മുന്‍ കോണ്‍ഗ്രസ് എംപി ആവശ്യപ്പെടുന്നു.

സൗദിയും അമേരിക്കയും ഉടക്കി; ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്!! വീണ്ടും 2008, ഇന്ത്യ തകരുംസൗദിയും അമേരിക്കയും ഉടക്കി; ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്!! വീണ്ടും 2008, ഇന്ത്യ തകരും

English summary
Casting Couch Everywhere, Parliament Not Immune: Renuka Chowdhary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X