കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂച്ചയും എലിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയോ? കമലിനെയും രജനിയെയും ട്രോളി അണ്ണാഡിഎംകെ

Google Oneindia Malayalam News

ചെന്നൈ: കമല്‍ഹാസനുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന രജനീകാന്തിന്റെ പ്രസ്താവനയെ പരിഹസിച്ച് അണ്ണാഡിഎംകെ. കമലും രജനിയും രണ്ട് വ്യത്യസ്ത ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് ഒരിക്കലും ഒന്നിച്ച് ചേരാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ പൂച്ചയും എലിയും ഒരുമിച്ച് ജീവിക്കുന്നതിന് സമാനമായിരിക്കുമെന്നും എഐഎഡിഎംകെ പരിഹസിച്ചു. കഴിഞ്ഞ ദിവസം രജനീകാന്തിനെ കണ്ടക്ടര്‍ ജീവിതം ചൂണ്ടിക്കാണിച്ച് പാര്‍ട്ടി പരിഹസിച്ചിരുന്നു.

1

രജനീകാന്ത് ആത്മീയ രാഷ്ട്രീയത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍ കമല്‍ഹാസന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഇത് രണ്ടും ഒരിക്കലും ചേരാത്തതാണ് അണ്ണാഡിഎംകെയും മുഖപത്രമായ നമതു അമ്മയിലെ ലേഖനത്തില്‍ പറയുന്നു. രജനീകാന്ത് ഉടന്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങുമെന്നും, സംസ്ഥാനത്തിന്റെ ക്ഷേമത്തിന് കമല്‍ഹാസനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.

കമല്‍ഹാസന്‍ രജനിക്ക് മുന്നില്‍ തോറ്റെന്ന് ലേഖനത്തില്‍ പറയുന്നു. ആദ്യം സിനിമാ മേഖലയിലാണ് തോറ്റത്. ഇപ്പോഴത് രാഷ്ട്രീയത്തിലും തുടരാനായി തയ്യാറെടുക്കുകയാണ് കമല്‍ഹാസന്‍. കാലം രജനീയെ എല്ലാം പഠിപ്പിക്കും. കമലുമായുള്ള സഖ്യം ഒരിക്കലും സാധ്യമാകതാന്‍ പോകുന്നില്ല. അണ്ണാഡിഎംകെയുടെ ഭരണത്തെയും പാര്‍ട്ടിയെയും ഇത് ഒരിക്കലും ബാധിക്കാന്‍ പോകുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

അണ്ണാഡിഎംകെ 1.5 കോടി പ്രവര്‍ത്തകരുടെ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്താനുള്ള അവസരമാണ് ഇതെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം തമിഴ് സിനിമയില്‍ രജനിയുടെ ആധിപത്യം ചൂണ്ടിക്കാണിച്ചാണ് അണ്ണാഡിഎംകെ കമല്‍ഹാസനെ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം പളനിസ്വാമി സര്‍ക്കാരിനെതിരെ രജനി രംഗത്ത് വന്നിരുന്നു. വന്‍ ഭാഗ്യമാണ് പളനിസ്വാമി മുഖ്യമന്ത്രിയായതെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.

 ഇത് വലിയ അബദ്ധം, ബിഎസ്പി ബന്ധം പോലെ, ശിവസേന ബന്ധം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്!! ഇത് വലിയ അബദ്ധം, ബിഎസ്പി ബന്ധം പോലെ, ശിവസേന ബന്ധം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്!!

English summary
cat and mouse living together aiadmk mocks kamal haasan and rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X