കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാച്ച് മി ഈഫ് യു കാന്‍ മോഡല്‍ തട്ടിപ്പ്; വ്യാജ പൈലറ്റായി വിമാനങ്ങളില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രം ക്യാച്ച് മി ഈഫ് യു കാന്‍ എന്ന ചിത്രത്തിലെ നായകനെ അനുസ്മരിപ്പിക്കും വിധം പൈലറ്റ് എന്ന വ്യാജേന വിമാനങ്ങളില്‍ യാത്ര ചെയ്തയാളെ സിഐഎസ്എഫ് പിടികൂടി. വസന്ത് കഞ്ച് പ്രദേശവാസിയായ രാജന്‍ മഹ്ബൂബാനി എന്നയാളെയാണ് ദില്ലി വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് പിടികൂടിയത്. തിങ്കളാഴ്ച്ച ദില്ലിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ കയറാനുള്ള ശ്രമത്തിനിടെയായിരുന്നു ആള്‍മാറാട്ടക്കാരനെ പിടികൂടിയത്.

ലുഫ്താന്‍സ വിമാന സര്‍വ്വീസിന്‍റെ പേരിലുള്ള വ്യാജ ഐഡി കാര്‍ഡായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ബാങ്കോങില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് സംഘടിപ്പിച്ച് ദില്ലി, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ ആറ് മാസത്തിനിടെ 15 ലധികം വിമാനങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം യാത്ര നടത്തിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 rajan

പ്രത്യേക പരിഗണന, ക്യൂവില്‍ കാത്ത് നില്‍ക്കാതെ നേരിട്ടുള്ള പ്രവേശനം, പരിശോധനകളിലെ ഇളവ് എന്നിവയായിരുന്നു ആള്‍മാറട്ടത്തിലൂടെ രാജന്‍ മഹ്ബൂബാനി ലക്ഷ്യമിട്ടതെന്നും പോലീസ് വ്യക്തമാക്കുന്നത്. കൊൽക്കത്തയിലെ ലുഫ്താൻസ ബേസിലെ കൺസൾട്ടന്റും ഇൻസ്ട്രക്ടറുമായിട്ടായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയിലടക്കം തന്നെ പരിചയപ്പെടുത്തിയിരുന്നത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.35 ന് പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ മഹ്ബൂബാനിയെ സംശയം തോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ലുഫ്താന്‍സ അധികൃതരുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയായിരുന്നു. ഇത്തരത്തില്‍ ഒരു ജീവനക്കാരന്‍ തങ്ങള്‍ക്കില്ലെന്ന മറുപടി ലുഫ്താന്‍സയില്‍ നിന്ന് ലഭിച്ചതോടെയാണ് ഇദ്ദേഹത്തെ സിഐഎസ്എഫ് പോലീസിന് കൈമാറിയത്.

മവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാൾ ഭരണം അട്ടിമറിച്ചത്; ജനങ്ങളാണ്, വിമര്‍ശനവുമായി കാനംമവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാൾ ഭരണം അട്ടിമറിച്ചത്; ജനങ്ങളാണ്, വിമര്‍ശനവുമായി കാനം

 ജെഎൻയു പ്രതിഷേധം; പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു, വീണ്ടും ചർച്ച... ജെഎൻയു പ്രതിഷേധം; പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു, വീണ്ടും ചർച്ച...

English summary
Catch Me If You Can 'model fraud; Man arrested for traveling in aircraft as pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X