കുരങ്ങന്മാരെ പിടിച്ചാല്‍ 1000, കൊന്നാല്‍ 500; മനുഷ്യരെ ഉപദ്രവിച്ചതിനല്ല, കൃഷി നശിപ്പിച്ചതുകൊണ്ട്!
കുരങ്ങന്‍മാരെ പിടികൂടി നല്‍കുന്നവര്‍ക്ക് 1000 രൂപ വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കുരങ്ങന്മാരെ കൊല്ലുകയാണെങ്കില്‍ 300 മുതല്‍ 500 രൂപ വരെ ലഭിക്കും.
ഷിംല: കേരളത്തില്‍ മനുഷ്യരെ ഉപദ്രവിക്കുന്ന നായകളെ കൊല്ലാന്‍ പോലും അനുവാദമില്ല. എന്നാല്‍ കൃഷി നശിപ്പിക്കുന്നു എന്ന കാരണത്താല്‍ കുരങ്ങന്മാരെ കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. കൊല്ലണമെന്ന് നിര്‍ബന്ധമില്ല പിടിച്ചുകൊടുത്താല്‍ വന്ധ്യംകരണം ചെയ്ത് വിടും. അതിന് നല്ല പ്രതിഫലവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
കുരങ്ങന്‍മാരെ പിടികൂടി നല്‍കുന്നവര്‍ക്ക് 1000 രൂപ വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കുരങ്ങന്മാരെ കൊല്ലുകയാണെങ്കില്‍ 300 മുതല്‍ 500 രൂപ വരെ ലഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി താക്കൂര്‍ സിംഗ് ഭര്‍മൗറി പറഞ്ഞു.

പിടിക്കുന്നതിന്
കുരങ്ങന്‍മാരുടെ ഭീഷണി നലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേത്യത്വത്തില്‍ കുരങ്ങന്‍മാരെ പിടിക്കുന്നതിനായി പ്രത്യേക ക്ലാസുകളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

വന്ധ്യംകരണം
കുരങ്ങന്‍മാരെ വന്ധ്യംകരണം നടത്തുന്നതിനായി ഇതുവരെ സര്‍ക്കാര്‍ 20 കോടി രുപയാണ് മുടക്കിയത്.

പുതിയ തീരുമാനം
കുരങ്ങന്മാരെ വന്ധ്യം കരണം നടത്തുക എന്ന സര്‍ക്കാറിന്റെ പദ്ധതി പൊളിഞ്ഞതുകൊണ്ടാണ് കൊല്ലാം എന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

സമരരംഗത്ത്
ഹിമാചലില്‍ കുരങ്ങന്മാരുടെ സല്യം കൂടിയതോടെ കര്‍ഷകര്‍ സമരരംഗത്താണ്.

രൂക്ഷം
37 പ്രദേശങ്ങളിലാണ് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ശല്യം കൂടിയതോടെ സംസ്ഥാനത്ത് 53 സ്ഥലങ്ങളില്‍ കരങ്ങന്‍മാരുടെ ശല്യം ഉള്ളതായി പ്രഖ്യാപിക്കുവാനാണഅ പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications