കേരളത്തിലേക്ക് കൊണ്ടുവന്ന കന്നുകാലികളെ കോയമ്പത്തൂരിൽ പെലീസ് പിടികൂടി!!!

  • Posted By:
Subscribe to Oneindia Malayalam

കോയമ്പത്തൂർ: കേരളത്തിലേക്ക് കൊണ്ടു വരുകയായിരുന്ന കന്നുകാലികളെ കോയമ്പത്തൂരിൽ നിന്നും തമിഴ്നാട് പൊലീസ് പിടികൂടി.വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‌ആദ്യം വിദ്യാർഥികൾക്കു ഭക്ഷണം!!എന്നിട്ട് മതി ആര്‍ഭാടം!!! ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് കോടതി

രസികനില്‍ ദിലീപിനെ തേച്ചിട്ടു പോയ നായിക ഇപ്പോള്‍ എവിടെയാണെന്നറിയുമോ ??

19 പോത്തുകളും മൂന്ന് കാളകളുമുൾപ്പടെ 22 കന്നുകാലികളാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രാഥമിക പരിശോധനയില്‍ കന്നുകാലികളെ കര്‍ണാടകയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് വ്യക്തമായി. അവയ്ക്ക ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുത്തി നിറച്ച് കൊണ്ടു പോയതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.

cattle

കസ്റ്റഡിയിലെടുത്ത കന്നുകാലികളെ തിരുപ്പൂരിലെ ഗോസംരക്ഷണശാലയിലേക്ക് മാറ്റി. അറസ്റ്റിലായ ഡ്രൈവര്‍ അഫ്‌സറിനെതിരെയും വാഹന ഉടമ സാദിഖ് പാഷക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

English summary
Cattle being taken to Kerala in a container lorry allegedly without proper care were seized by police and the driver arrested near Coimbatore on Friday.Police said a team on a routine vehicle check found the cattle – 19 buffaloes and three ox – inside the container at Malumichampatti.
Please Wait while comments are loading...