ഝാര്‍ഖണ്ഡില്‍ രണ്ട് കന്നുകാലി വ്യാപാരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ലത്തെഹാര്‍: ഝാര്‍ഖണ്ഡിലെ ലത്തെഹാര്‍ ജില്ലയില്‍ രണ്ട് കാലി വ്യാപാരികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ ലെത്തിഹാര് ജില്ലയിലെ ജാബര്‍ ഗ്രാമത്തിലെ മുഹമ്മദ് മജിലോം, ആസാദ്ഖാന്‍ എന്നിവരെയാണ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊന്നു കെട്ടി തൂക്കിയത്.
എട്ട് കന്നുകാലികളെയും കൊണ്ട് വെള്ളിയാഴ്ച കച്ചവടത്തിനു പോയതായിരുന്നു രണ്ടു പേരും. കൊലപാതകത്തിനു പിന്നില്‍ ഹിന്ദു സംഗടനകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല്ലപെട്ട രണ്ടുപേരും കൊടിയ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട്അനൂപ് ബര്ത്തേര് പറഞ്ഞു.

മോഷണമോ വ്യക്തിപരമായ ശത്രുക്കളോ ആകാം എന്നും പോലീസ് അനുമാനിക്കുന്നുണ്ട്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണിത്. സംഭവത്തില്‍ എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍മാസം ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മധ്യവയസ്കനായ മുഹമ്മദ് അഖാലാക്കിനെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്ന കാരണത്താല്‍ ഒരു സംഘം ആളുകള്‍ അക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു പിന്നില്‍ ഹിന്ദു സംഘടനകള്‍ ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ജനങ്ങള്‍ ദേശീയ പാത ഉപരോധിക്കുകയും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications