ഹണിപ്രീത് ഗുര്‍മീതിന്‍റെ കാമുകി: അന്തിയുറങ്ങിയിരുന്നത് സിംഗിനൊപ്പം, മുന്‍ഭര്‍ത്താവ് പറയുന്നു..

വാര്‍ത്താ സമ്മേളനത്തിലാണ് വിശ്വാസ് ഗുപ്തയുടെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
    ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിതം? | Oneindia Malayalam

    ദില്ലി: ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ഭര്‍ത്താവ്. ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് സിംഗ് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഹണിപ്രീത് ദത്തുപുത്രിയല്ലെന്നുമാണ് വെളിപ്പെടുത്തല്‍. ഗുര്‍മീതിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്‍റെ ജീവനെക്കുറിച്ച് പേടിയുണ്ടെന്നും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് വിശ്വാസ് ഗുപ്ത ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റാം റഹീം സിംഗിനെക്കുറിച്ചും ദത്തുപുത്രിയെന്ന് അവകാശപ്പെടുന്ന ഹണിപ്രീതിനെക്കുറിച്ചും നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്.

    ഹണിപ്രീതിനെ നിയമപരമായി ഗുര്‍മീത് ദത്തെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തന്‍റെ ഭാര്യയായിരിക്കെ ഹണിപ്രീത് ഗുര്‍മീതിനൊപ്പമായിരുന്നു രാത്രിയില്‍ കഴിഞ്ഞിരുന്നതെന്നും സിംഗിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാന്‍ വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിശ്വാസ് പറയുന്നു.

     നടപ്പ് ആയുധങ്ങളുമായി

    നടപ്പ് ആയുധങ്ങളുമായി

    റാം റഹീം എപ്പോഴും ഒരു പെട്ടി നിറയെ ആയുധങ്ങളുമായാണ് നടക്കാറുള്ളതെന്നും കൊലചെയ്യപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും വിശ്വാസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ദേരയില്‍ നിന്ന് പഞ്ച്കുളയില്‍ നിന്ന് രക്ഷപ്പെടാന്‍ സിംഗിനെ സഹായിച്ചതെന്നും വിശ്വാസ് പറയുന്നു. ഗുര്‍മീത് ശക്തനാണെന്നും ജയിലില്‍ കഴിയുമ്പോള്‍ പോലും തന്‍റെ ജീവന് സുരക്ഷയില്ലെന്നും വിശ്വാസ് കൂട്ടിച്ചേര്‍ക്കുന്നു.

     ജീവന് ഭീഷണി

    ജീവന് ഭീഷണി


    ഹണിപ്രീതിനെ നിയമപരമായി ഗുര്‍മീത് ദത്തെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തന്‍റെ ഭാര്യയായിരിക്കെ ഹണിപ്രീത് ഗുര്‍മീതിനൊപ്പമായിരുന്നു രാത്രിയില്‍ കഴിഞ്ഞിരുന്നതെന്നും സിംഗിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാന്‍ വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിശ്വാസ് പറയുന്നു.

     ഉഴിച്ചിലിന് ആളെ വേണം

    ഉഴിച്ചിലിന് ആളെ വേണം


    ഉഴിച്ചിലുകാരിയാണ് കടുത്ത തലവേദനയും പുറം വേദനയും ഉണ്ട് തനിക്ക്. അതുകൊണ്ട് ഉഴിച്ചിലുകാരിയും ഫിസിയോ തെറാപ്പിസ്റ്റുമാ ഹണിപ്രീതിനെ കൂടെ താമസിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗുര്‍മീത് റാം റഹീം സിങ് കോടതിയെ സമീപിച്ചിരുന്നു.

    ലുക്ക് ഔട്ട് നോട്ടീസ്

    ലുക്ക് ഔട്ട് നോട്ടീസ്

    ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ഗൂഡാലോചനക്കുറ്റം

    ഗൂഡാലോചനക്കുറ്റം

    ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

     ജയിലില്‍ പാര്‍ക്കാന്‍ മോഹം

    ജയിലില്‍ പാര്‍ക്കാന്‍ മോഹം

    ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

     അച്ഛനും മകളും തന്നെയോ

    അച്ഛനും മകളും തന്നെയോ


    പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

     മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

    മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

    പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലില്‍ മകള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് സിംഗ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

     സോഷ്യല്‍ മീഡിയയിലും മിന്നുന്ന താരം

    സോഷ്യല്‍ മീഡിയയിലും മിന്നുന്ന താരം


    സോഷ്യല്‍ മീഡിയയിലെ താരമാണ് ഹണിപ്രീത് സിങ്. പപ്പയുടെ സ്വന്തം ഏഞ്ചല്‍ എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകളുണ്ട് ഹണിപ്രീതിന്റെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.

    എയ്‍ഞ്ചല്‍ തലപ്പത്തേയ്ക്ക്!!

    എയ്‍ഞ്ചല്‍ തലപ്പത്തേയ്ക്ക്!!

    30കാരിയായ ഹണിപ്രീത് ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകളാണ്. 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ വിധി പ്രസ്താവിക്കെ ഹണി പ്രീത് ഗുര്‍മീതിനൊപ്പം പ്രത്യേക സിബിഐ കോടതിയില്‍ എത്തിയിരുന്നു. റോത്തക്കില്‍ നിന്ന് പഞ്ച്കുളയിലേയ്ക്ക് ഗുര്‍മീതിനൊപ്പം പ്രത്യേക ഹെലികോപ്റ്ററിലാണ് ഹണിപ്രീത് സ‍ഞ്ചരിച്ചത്. ഹണിപ്രീതിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ച ഗുര്‍മീത് അനുയായികളുടെ യോഗത്തില്‍ ഒരിക്കല്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നുവെന്നും വിവരമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+