ഡ്രൈവറെ കൈയ്യേറ്റം ചെയ്തു; ബിജെപി എംഎല്‍എ പരസ്യമായി കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു,വീഡിയോ കാണൂ...
മുംബൈ: മഹാരാഷ്ട്ര ബിജെപി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ വെച്ച് പരസ്യമായി കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചത് വിവാദമാവുന്നു. രാമചന്ദ്ര അവ്സാരെയാണ് തന്റെ ഡ്രൈവറെ കൈയ്യേറ്റം ചെയ്തെന്ന കാരണത്താല്‍ ബണ്ടാര സിറ്റി പോലീസ് സ്റ്റേഷന് കോണ്സറ്റബിള് രാജു സത്വനയുടെ മുഖത്തടിച്ചത്.
എംഎല്‍എ സംഘടിപ്പിച്ച തിരംഗ യാത്ര എന്ന മോട്ടോര്‍ സൈക്കിള്‍ റാലിയാണ് സംഭവത്തിനു പിന്നില്‍. റാലി കാരണം 800 കിലോമീറ്ററോളം ഗതാഗത കുരുക്കനുഭവപ്പെടാന് തുടങ്ങിയതിനാല്‍ കോണ്‍സ്റ്റബിള്‍ ഇടപെടുകയായിരുന്നു. ഇതു സംബന്ധിച്ച് എംഎല്‍എയുടെ ഡ്രൈവറുമായി വാഗ്വാദമുണ്ടാവുകയും തുടര്‍ന്ന് കൈയ്യേററത്തില് കലാശിക്കുകയും ചെയ്തു.

കാറില്‍ റാലിയെ പിന്തുടര്ന്നു പോവുകയായിരുന്നു ഡ്രൈവര്‍. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎല്‍എ ഡ്രൈവറെ കൈയ്യേറ്റം ചെയ്തതില്‍ പ്രകോപിതനായി കോണ്‍സ്റ്റബിളിനെ അടിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയും സംസ്ഥാനത്ത് സമാനസംഭവം നടന്നിരുന്നു.
എന്‍സിപി എംഎല് എ സുരേഷ് ലാഡ് ആണ് ഡെപ്യുട്ടി കളക്ടറുടെ മുഖത്ത് അടിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യോഗത്തിനിടെ കളക്ടറെ എംഎല്‍എ പരസ്യമായി അടിക്കുകയായിരുന്നു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications