കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്മില്‍തല്ലി ചീത്തവിളിച്ചു, വീഡിയോ ഫേസ്ബുക്കില്‍; എസ് ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍!

  • By Kishor
Google Oneindia Malayalam News

ബെംഗളൂരു: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പാസ്‌പോര്‍ട്ട് വീഡിയോ എടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലിട്ട പോലീസുകാരന് കിട്ടിയത് ഒരു മാസത്തെ തടവ് ശിക്ഷയാണ്. അതങ്ങ് ദുബായില്‍. തങ്ങള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകളാണ് എന്ന ബോധം പോലീസുകാര്‍ക്ക് ഇല്ലെങ്കില്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

പോലീസ് സ്്‌റ്റേഷനില്‍ വെച്ച് എസ് ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ പരസ്പരം ചീത്ത പറയുക, കയ്യാങ്കളി നടത്തുക, സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരു നഗരത്തിലാണ് സംഭവം. ബെംഗളൂരുവിലെ ഹനുമന്ത് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

police

ഫെബ്രുവരി 1 തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ഹനുമന്ത് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ബഹളം തുടങ്ങിയത്. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ പോകാന്‍ അനുവദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അസുഖബാധിതയായതിനാല്‍ പിറ്റേന്ന് വന്നാല്‍ മതി എന്ന് പറഞ്ഞാണ് ഇദ്ദേഹം സ്ത്രീയെ പോകാന്‍ അനുവദിച്ചത്.

എന്നാല്‍ സ്‌റ്റേഷനിലെ രണ്ടാമത്തെ എസ് ഐ ഇത് തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. കയ്യാങ്കളിയായി. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ആരോ ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഇട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ട് എസ് ഐമാര്‍ക്കും സസ്‌പെന്‍ഷനും കിട്ടി.

English summary
Caught on camera, two cops suspended for abusing each other in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X