കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തിന് പിന്നിൽ... പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.. ഇത് വിശ്വസിക്കാമോ?

ലോക്സഭ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ ദില്ലി പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

  • By Kishor
Google Oneindia Malayalam News

ദില്ലി: ലോക്സഭ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ ദില്ലി പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സുനന്ദ പുഷ്കറിന്റെ മരണകാരണം അജ്ഞാതം എന്നാണ് പോലീസ് റിപ്പോർട്ട്. സുനന്ദ മരിച്ചത് എന്നത് എങ്ങനെയെന്ന് പോലീസിന് അറിയില്ല. കോളിളക്കം സൃഷ്ടിച്ച സുനന്ദയുടെ മരണത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ട് വിശ്വസിക്കാമോ എന്ന ചോദ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്.

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

തലസ്ഥാന നഗരമായ ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345 ആം മുറിയിൽ വെച്ചാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2014 ലായിരുന്നു ഈ സംഭവം. അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻ ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ സംഘം നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.

 sunandapushkar-22-1500717896.jpg -Properties

മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കോടതി ഉത്തര്. സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടി കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി ഉത്തരവ്. ബി ജെ പി എം പി സുബ്രഹ്മണ്യന്‍ സ്വാമിയാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ കോടതിയെ സമീപിച്ചത്.

നെറ്റും കോളും ഇതാ ഫോണും ഫ്രീ.. അംബാനിക്ക് ഓഫർ കൊടുത്ത് പ്രാന്തായതാണോ.. ജിയോയ്ക്ക് അന്യായ ട്രോളുകൾ!!!നെറ്റും കോളും ഇതാ ഫോണും ഫ്രീ.. അംബാനിക്ക് ഓഫർ കൊടുത്ത് പ്രാന്തായതാണോ.. ജിയോയ്ക്ക് അന്യായ ട്രോളുകൾ!!!

സുനന്ദ പുഷ്കറിന്റേത് കൊലപാതകമാണെന്ന്​ വ്യക്തമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. അന്വേഷണത്തിൽ നിന്ന്​രക്ഷനേടാൻ ശശി തരൂർ ബി ജെ പിക്കാരായ ചിലരിൽ നിന്നും സഹായം തേടിയിട്ടുണ്ടെന്ന് സ്വാമി കോടതിയെ അറിയിച്ചിരുന്നു. സുനമന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 6 നാണ് സുബ്രഹ്മണ്യൻ സ്വാമി പൊതുതാൽപര്യഹർജി ഫയൽ ചെയ്തത്.

English summary
Clueless about how Sunanda Pushkar died say Delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X