കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം കൊടുക്കേണ്ടെന്ന് സര്‍വകക്ഷിയോഗം.. ബെംഗളൂരുവില്‍ 2 മണിക്ക് അടിയന്തിര മന്ത്രിസഭാ യോഗം!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കര്‍ണാടകയില്‍ സര്‍വകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

Read Also: കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്... 6000 ഘനയടി വെള്ളം കൊടുത്തേ പറ്റൂ!

കാവേരിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ണാടക അസംബ്ലിയുടെ തീരുമാനത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ വെള്ളമില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ണാടക. സുപ്രീം കോടതി വിധിയില്‍ കര്‍ണാടക എന്ത് തീരുമാനിക്കും എന്ന് ഉറ്റുനോക്കുകയാണ് തമിഴ്‌നാടും. സര്‍വകക്ഷി യോഗത്തിന്റെ ലൈവ് അപ്‌ഡേറ്റുകളിലേക്ക്...

പ്രമേയത്തിന് മുന്‍ഗണന

പ്രമേയത്തിന് മുന്‍ഗണന

കാവേരി വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന ഒരേ അഭിപ്രായം ഇതായിരുന്നു - സംസ്ഥാന അസംബ്ലി പാസാക്കിയ പ്രമേയത്തിനാണ് പ്രാധാന്യം. കേന്ദ്രം മുഖ്യമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തട്ടെ. എന്നിട്ട് നോക്കാം ബാക്കി.

വെള്ളം വിട്ടുകൊടുക്കേണ്ട

വെള്ളം വിട്ടുകൊടുക്കേണ്ട

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്ന ധാരണയാണ് സര്‍വകക്ഷി യോഗം മുന്നോട്ട് വെച്ചത്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

എല്ലാ കക്ഷികളും ഹാജര്‍

എല്ലാ കക്ഷികളും ഹാജര്‍

മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് എല്ലാ പാര്‍ട്ടിക്കാരും ഹാജരാണ്. കഴിഞ്ഞ ആഴ്ച നടന്ന സര്‍വകക്ഷി യോഗം ബി ജെ പി ബഹിഷ്‌കരിച്ചിരുന്നു. യെഡിയൂരപ്പ, സദാനന്ദ ഗൗഡ, പ്രതാപ് സിംഹ തുടങ്ങിയവരാണ് യോഗത്തിലുള്ളത്.

ബി ജെ പി, സര്‍ക്കാരിനൊപ്പം

ബി ജെ പി, സര്‍ക്കാരിനൊപ്പം

തമിഴ്് നാടിന് വെള്ളം കൊടുത്തേ പറ്റൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍, കര്‍ണാടക സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ എന്നാണ് ബി ജെ പിയുടെ നിലപാട്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് യെഡിയൂരപ്പ പറഞ്ഞു.

വിധി അനുസരിച്ചേ പറ്റൂ

വിധി അനുസരിച്ചേ പറ്റൂ

വെള്ളം വിട്ടുകൊടുക്കണമെന്ന നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്്ത കര്‍ണാടകയോട് വിധി അനുസരിച്ചേ പറ്റൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. സെപ്തംബര്‍ 30 വരെ 3000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധി കര്‍ണാടക അനുസരിച്ചിരുന്നില്ല.

കര്‍ണാടകയ്ക്ക് ശാസന

കര്‍ണാടകയ്ക്ക് ശാസന

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്ന കര്‍ണാടക അസംബ്ലിയുടെ പ്രമേയത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞു. സുപ്രീം കോടതി വിധി അനുസരിക്കാതിരിക്കുന്നത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ ശരിയായ നടപടിയല്ല എന്നാണ് കോടതി കര്‍ണാടകയോട് പറഞ്ഞത്.

English summary
The Chief Minister of Karnataka, Siddaramaiah has called for another all party meeting over the Cauvery Waters issue. The Supreme Court had ordered Karnataka to release 18,000 cusecs of water to Tamil Nadu while adjourning hearing on the matter to Friday - Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X