കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്‌നം: കഴുത്തില്‍ കുരുക്കിട്ട് കര്‍ഷകരുടെ പ്രതിഷേധം, നിര്‍ണ്ണായക ക്യാബിനറ്റ് യോഗം ഇന്ന്

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധിയില്‍ കര്‍ണ്ണാകടത്തില്‍ പ്രതിഷേധം. ബെംഗളൂരുവില്‍ മൈസുരു റോഡിലാണ് കര്‍ഷകരും ആക്ടിവിസ്റ്റുകളും കഴുത്തില്‍ കുരുക്കിട്ട് പ്രതിഷേധിക്കുന്നത്. തമിഴ്‌നാടിന് വെള്ളം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കാവേരി നദീജല വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി ബുധനാഴ്ച നിര്‍ണ്ണായക ക്യാബിറ്റും സര്‍വ്വ കക്ഷിയോഗവും ചേരുന്നുണ്ട്.

കാവേരി പ്രശ്‌നം: തമിഴ്‌നാടിന് 6000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീം കോടതികാവേരി പ്രശ്‌നം: തമിഴ്‌നാടിന് 6000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി

സെപ്തംബര്‍ 21 മുതല്‍ 30 വരെ പ്രതിദിനം തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 3000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശത്തോട് എതിര്‍പ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതിയാണ് പുതിയ ഉത്തരവിറക്കിയത്. തമിഴ്‌നാടിന് കൊടുക്കാന്‍ തങ്ങളുടെ കയ്യില്‍ വെള്ളമില്ലെന്നും അതിനാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കഴിയില്ലെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്.

cauvery-10

ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്. കാവേരി തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാവേരി ജലനിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ബോര്‍ഡ് രൂപീകരിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതോടെ കാവേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ബോര്‍ഡിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടും. സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതിനെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Cauvery issue: farmers and activist lodge protest in Mysooru road in Bengaluru. Protest launched after the Supreme court order to release 3000 cusecs waterb to Tamil Nadu from September 21 to 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X