Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി നദീജല തര്‍ക്കം; പ്രതിസന്ധിയിലായത് ബിജെപിയും കോൺഗ്രസും, തിരഞ്ഞെടുപ്പ് ചൂടു കൂട്ടി കാവേരി

ബെംഗളൂരു; കാവേരി നദി എന്നും തര്‍ക്കനദിയായിരുന്നു. തമിഴ്‌നാടും കര്‍ണാടകയും ഈ നദിയുടെ പേരില്‍ പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ അവസരത്തിലും കാവേരി വിഷയമാകുകയാണ്.കാവേരി ജലം വിട്ടുനല്‍കുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. ഈ ഉത്തരവ് കര്‍ണാടക തിരഞ്ഞെടുപ്പ പ്രചരണത്തില്‍ ശ്രദ്ധ ഉന്നീയിരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കര്‍ണാടകയെ നയിക്കുന്ന കോണ്‍ഗ്രസിനെയും ഈ ഉത്തരവ് സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.നി​ല​വി​ലെ ജ​ല​ത്തി​ൽ​നി​ന്ന്​ നാ​ലു​ ടി.​എം.​സി ജ​ലം അ​ടി​യ​ന്ത​ര​മാ​യി ത​മി​ഴ്​​നാ​ടി​ന്​ ക​ർ​ണാ​ട​ക ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. ഇ​ത്​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​​രു​മെ​ന്ന മു​ന്ന​റി​യി​പ്പും സു​​പ്രീം​കോ​ട​തി ന​ൽ​കി​യ സ്​​ഥി​തി​ക്ക്​ ഇ​നി ക​ർ​ണാ​ട​ക​യു​ടെ നി​ലപാടാണ് അറിയേണ്ടത്‌.വി​ട്ടു​കൊ​ടു​ക്കാ​ൻ വെ​ള്ള​മെ​വി​ടെ എ​ന്നാ​യി​രു​ന്നു കോ​ട​തി​വി​ധി സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം.

siddaramaiah-yeddyurappa

ഉ​ത്ത​ര​വി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ നി​യ​മ​വി​ദ​ഗ്​​ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ തു​ട​ർ​ന​ട​പ​ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​​ഹം മ​റു​പ​ടി ന​ൽ​കി. ക​ർ​ണാ​ട​ക കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​േ​മ്പാ​ൾ ത​മി​ഴ്​​നാ​ടി​ന്​ത​മി​ഴ്​​നാ​ടി​ന്​ ജ​ലം ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ജ​ല​വി​ഭ​വ മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ പ്ര​ക​രി​ച്ച​ത്. അ​തേ​സ​മ​യം, ത​മി​ഴ്​​നാ​ടി​ന്​ ജ​ലം ന​ൽ​കി​യാ​ൽ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന മു​ന്ന​റി​പ്പു​മാ​യി കാ​വേ​രി ഹി​ത​ര​ക്ഷ​ണ സ​മി​തി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്​. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇ​ട​പെ​ട്ട്​ ഇ​രു സം​സ്​​ഥാ​ന​ങ്ങ​ളു​ടെ​യും ജ​ല ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ക​ർ​ണാ​ട​ക​ക്ക്​ ല​ഭി​ച്ചി​രു​ന്ന 270 ടി.​എം.​സി അ​ടി ജ​ല​ത്തി​ന്​ പു​റ​മെ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​​െൻറ വ​ർ​ധി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത്​ 14.75 ടി.​എം.​സി അ​ടി ജ​ലം കൂ​ടി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ഫെ​​ബ്രു​വ​രി 16ന്​ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ത​മി​ഴ്​​നാ​ടി​​െൻറ ജ​ല​വി​ഹി​തം കു​റ​ക്കു​ക​യും ചെ​യ്​​തു. ഈ ഉത്തരവ് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ക്കാണ് വഴിതെളിച്ചത്.

കാ​വേ​രി മാ​നേ​ജ്​​മ​െൻറ്​ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ശ​ദാം​ശം സ​മ​ർ​​പ്പി​ക്കു​ന്ന​ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രെ നീ​ട്ടി​ക്കൊ​ണ്ടു​പോ​വാ​നാ​യി​രു​ന്നു കേ​ന്ദ്ര തീ​രു​മാ​നം. കാ​വേ​രി മാ​നേ​ജ്​​മ​െൻറ്​ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ ക​ർ​ണാ​ട​ക എ​തി​രാ​ണ്. ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​ര​ണ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക്​ തി​രി​ച്ച​ടി​യാ​വു​മെ​ന്ന​​തി​നാ​ൽ സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്രം പ​ല​ത​വ​ണ അ​വ​ധി മാ​റ്റി​വാ​ങ്ങു​ക​യാ​യി​രു​ന്നു.അതിനിടെയാണ് ഇപ്പോള്‍ ഇങ്ങനൊരു ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

മേ​യ്​ 12ന്​ ​തെ​ര​​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ സം​സ്​​ഥാ​ന താ​ൽ​പ​ര്യ​ത്തി​ന്​ വി​രു​ദ്ധ​മാ​യ ഉത്തരവ് തേടുകയാണ് കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ള പ്രശ്‌നങ്ങള്‍ക്കപ്പുറം ഇരു സംസ്ഥാനങ്ങള്‍ക്കും ഇപ്പോള്‍ കാവേരി ഒരു വാശി കൂടിയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയ്‌ക്കെതിരായ ഉത്തരവ് നടപ്പാക്കിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഇരു പാര്‍ട്ടികളും കണക്ക് കൂട്ടുന്നു.അതേസമയം കാ​വേ​രി ത​ട​ത്തി​ലെ ക​ർ​ഷ​ക​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യാ​ൽ ജെ.​ഡി-​എസി​​െൻറ ശ​ക്തി​കേ​ന്ദ്രം കൂ​ടി​യാ​യ മൈ​സൂ​രു മേ​ഖ​ല​യി​ലെ പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ കോ​ൺ​ഗ്ര​സും ബി.​ജെ.പിയും നന്നായി വിയര്‍ക്കേണ്ടിവരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+