കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി തര്‍ക്കം: ദൈവം കനിഞ്ഞെങ്കില്‍ മാത്രം തമിഴ്‌നാടിന് വെള്ളം ലഭിയ്ക്കുമെന്ന് കര്‍ണ്ണാടക

Google Oneindia Malayalam News

ബെംഗളൂരു: ദൈവവും മണ്‍സൂണും കനിഞ്ഞാല്‍ മാത്രമേ തമിഴ്‌നാടിന് വെള്ളം ലഭിക്കുകയുള്ളൂവെന്ന് കര്‍ണ്ണാടകം. കാവേരി നദീജല വിഷയത്തിന് താല്‍ക്കാലിക പരിഹാരമായിട്ടായിരുന്നു സുപ്രീം കോടതി വിധി. രണ്ട് ദിവസത്തേയ്ക്ക് 6000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കാനായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ എന്നാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടിവെള്ള ക്ഷാമമുണ്ടാകുമെന്നാണ് കര്‍ണാടക നിയമസഭ വ്യക്തമാക്കുന്നത്.

സെപ്തംബര്‍ 30നാണ് കാവേരി നദീജല വിഷയത്തില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കുക. നേരത്തെ തമിഴ്‌നാടിന് 12,000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കാവേരി വെള്ളപ്രശ്‌നം പരിഹരിക്കുന്നതിനായി കാവേരി ജലനിയന്ത്രണ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കോടതി വിധി

കോടതി വിധി

തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധിയോട് വിയോജിച്ച് പ്രകടപ്പിച്ച കര്‍ണ്ണാടക സുപ്രീം കോടതി വിധി അനുസരിക്കണമെങ്കില്‍ ദൈവം കൂടി തയ്യാറാവണമെന്നും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കനിയണമെന്നുമാണ് കര്‍ണ്ണാടകയുടെ പക്ഷം. മഴ ലഭിച്ചില്ലെങ്കില്‍ നവംബറില്‍ പോലും കോടതി വിധി നടപ്പിലാക്കാന്‍ കഴിയില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു.

 ജസ്റ്റിസ് ദീപക് മിശ്ര

ജസ്റ്റിസ് ദീപക് മിശ്ര

സെപ്തംബര്‍ 28 മുതല്‍ 30 വരെ തമിഴ്‌നാടിന് 6000 ഘനടയി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി എതിര്‍പ്പില്ലാതെ കര്‍ണ്ണാടക പാലിക്കുമെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യുയു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

കാവേരി നദീജല വിഷയം പരിഹരിക്കുന്നതിനായി തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര, ദസ്റ്റിസ് യുയു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രശ്‌നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി മുകുള്‍ റോത്തഗിയെയാണ് സമീപിച്ചിട്ടുള്ളത്.

ജയലളിത

ജയലളിത

യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴിനാട് മുഖ്യമന്ത്രി ജയലളിതയും തയ്യാറായാല്‍ കേന്ദ്ര യോഗം വിളിച്ചു ചേര്‍ക്കാമെന്നായിരുന്നു അറ്റോണി ജനറല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം.

ഫാലി എസ് നരിമാന്‍

ഫാലി എസ് നരിമാന്‍

തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുനല്‍കിയാല്‍ കര്‍ണ്ണാടകത്തില്‍ കടുത്ത കുടിവെള്ള ക്ഷാമമുണ്ടാകുമെന്ന പ്രശ്‌നമാണ് കര്‍ണ്ണാടകയ്ക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതോടെ സംസ്ഥാനത്തിന് 42,000 ഘനടയി വെള്ളത്തിന്റെ കുറവ് വരുമെന്നും കര്‍ണ്ണാടക ചൂണ്ടിക്കാണിക്കുന്നു.

 ട്രിബ്യൂണല്‍

ട്രിബ്യൂണല്‍

കാവേരി നദീജല വിഷയം പരിഹരിക്കുന്നതിനായി നാല് ആഴ്ചക്കുള്ളില്‍ കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമുള്ള കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം.

English summary
Cauvery row:Karnataka said TN will get water North- western monsoon is kind. Karnataka clears the stand on allocating Cauvery water to Tamilnadu, if accept the court order Karnataka will face drinking water crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X