കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി വിധി അനുസരിക്കില്ല, വെള്ളം കൊടുക്കില്ല... നാളെ പ്രത്യേക അസംബ്ലി ചേരും!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: സുപ്രീം കോടതി ആവര്‍ത്തിച്ച് പറഞ്ഞാലും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനാവില്ല എന്ന തീരുമാനത്തില്‍ കര്‍ണാടക ഉറച്ചുനില്‍ക്കുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. കാവേരി നദിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകരുത് എന്നാണ് സര്‍വ്വകക്ഷിയോഗം മുഖ്യമന്ത്രിയോട് പറഞ്ഞത്.

സര്‍വകക്ഷി യോഗത്തിന് പിന്നാലെ പ്രത്യേക മന്ത്രിസഭ യോഗവും ചേര്‍ന്നു. ശനിയാഴ്ച രാത്രിയോടെ ചേര്‍ന്ന അടിയന്തിര മന്ത്രിസഭ യോഗത്തിലും ഇതേ തീരുമാനം തന്നെ ആവര്‍ത്തിക്കപ്പെടുകയായിരുന്നു എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി സിദ്ധരാമയ്യ തിങ്കളാഴ്ച പ്രത്യേക അസംബ്ലി വിളിച്ചിട്ടുണ്ട്.

sidda

കാവേരിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന് നേരത്തെ കര്‍ണാടക അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ പ്രമേയം തള്ളി. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്ത് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

സുപ്രീം കോടതിയുടെ തീരുമാനം അനുസരിക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല എന്നാണ് സുപ്രീം കോടതി കര്‍ണാടകയോട് പറഞ്ഞത്. എന്നാല്‍ വിധി അനുസരിക്കാന്‍ മാത്രമുള്ള വെള്ളം തങ്ങളുടെ കൈവശമില്ല. ഇത് കോടതിയെ ധിക്കരിക്കുന്നതായി കാണരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തിന് ശേഷം വിവിധ പാര്‍ട്ടി നേതാക്കള്‍ അഭ്യര്‍ഥിച്ചത് മാനിച്ച് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ നിരാഹാര സമരം അവസാനിപ്പിച്ചു.

English summary
The Karnataka cabinet has decided not to release water to Tamil Nadu. The decision was taken after an all party meeting which took a similar decision. Chief Minster of Karnataka, Siddaramaiah informed the media that the state had taken a decision to file a review petition in the Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X