കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്‌നം: പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍, ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യം

  • By Sandra
Google Oneindia Malayalam News

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കാവേരി ജലവിതരണത്തിന് നേതൃത്വം നല്‍കുന്ന കാവേരി ജലനിയന്ത്രണ ബോര്‍ഡ് രൂപീകരിക്കണമെന്നാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിന് ഡിഎംഎകെയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയില്‍ നടക്കുന്ന ഡിഎംകെയുടെ റെയില്‍ റോക്കോ പ്രകടനം എംകെ സ്റ്റാലിനാണ് നയിക്കുക. കാവേരി വെള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഒരു സംഘം എംഎല്‍എമാര്‍ രാഷ്ട്രപത്രി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതിയ്ക്ക് നിവേദനം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ പിന്തുണയോടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും നിവേദനത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. കാവേരി പ്രശ്‌നം കൈകാര്യം ചെയ്തിരുന്ന ട്രിബ്യൂണലാണ് കാവേരി ജലത്തിന്റെ വിതരരണത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി കാവേരി ജലനിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. നിര്‍ദേശം സ്വീകരിച്ച സുപ്രീം കോടതി അടിയന്തരമായി ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയ്ക്ക് ബോര്‍ഡ് രൂപീകരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതോടെ ബോര്‍ഡ് രൂപീകരണം അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

English summary
Cauvery row: Tamilnadu farmers in protest demand formation of Management board. A delegation of MLA's met President Pranab Mukherjee to intervene the issue and seeks directions to form Cauvery Management Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X